BREAKING NEWS
Search

ഓഖി ദുരിതം അവസാനിക്കുന്നില്ല, തിരിച്ചെത്താനുള്ളത് 96 മത്സ്യത്തൊഴിലാളികള്‍, അഞ്ചാം ദിവസവും തിരച്ചില്‍ തുടരും

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ടു കാണാതായവരില്‍ ഇനി തിരിച്ചെത്താനുള്ളത് 96 പേര്‍. ഇവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. കാറ്റും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് തീരദേശ മേഖലകള്‍ സന്ദര്‍ശിക്കും.

രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തിലേക്കു കടക്കുകയാണ്. തീരദേശത്ത് ജനജീവിതം സാധാരണ നിലയിലേക്ക് ഇനിയും എത്തിയിട്ടില്ല. മരണസംഖ്യ ഉയരുന്നത് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല എന്ന ആരോപണം ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്.

ഞായറാഴ്ച വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടുകാരുടെ പ്രതിഷേധച്ചൂടിനിരയായി. നാട്ടുകാരുടെ പ്രതിഷേധത്തിനിടയില്‍ മുഖ്യമന്ത്രി സ്വന്തം ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് മടങ്ങിയത്.


Keywords: Ockhi, Cyclone, Kerala


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഓഖി ദുരിതം അവസാനിക്കുന്നില്ല, തിരിച്ചെത്താനുള്ളത് 96 മത്സ്യത്തൊഴിലാളികള്‍, അഞ്ചാം ദിവസവും തിരച്ചില്‍ തുടരും