BREAKING NEWS
Search

ഉത്തരേന്ത്യയില്‍ ഭൂചലനം, പ്രഭവകേന്ദ്രം രുദ്രപ്രയാഗ്, തീവ്രത 5.5

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തുള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ ഭൂചലനം. ബുധനാഴ്ച രാത്രി 8.49 ഓടെയാണ് റക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

ഡല്‍ഹിക്കൊപ്പം ഡെറാഡൂണ്‍, റൂഖി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ചലനമുണ്ടായി.

യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ നല്‍കുന്ന വിവരം അനുസരിച്ച് ഉത്തരാഖണ്ഡില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡൂണിലെ രുദ്രപ്രയാഗാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

താരതമ്യേന ശക്തമായ ഭൂചലനമാണ് ഉണ്ടായത്. തുടര്‍ച്ചയായ പ്രകമ്പനങ്ങളാണുണ്ടായത്. കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്ന്  പലരും ഇറങ്ങിയോടി.


Keywords: 5.5 Magnitude Earthquake, Strikes Uttarakhand, Tremors, North India, Delhi


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഉത്തരേന്ത്യയില്‍ ഭൂചലനം, പ്രഭവകേന്ദ്രം രുദ്രപ്രയാഗ്, തീവ്രത 5.5