സ്വന്തം ലേഖകന്‍ കൊച്ചി: തീരത്തിന് ആശ്വാസം പകര്‍ന്ന്, ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരില്‍ 34 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ത...
സ്വന്തം ലേഖകന്‍
കൊച്ചി: തീരത്തിന് ആശ്വാസം പകര്‍ന്ന്, ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരില്‍ 34 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ തിരച്ചില്‍ ബോട്ടുകള്‍ കണ്ടെത്തി.
ഇവരെല്ലാവരും സുരക്ഷിതരാണ്. ഇവര്‍ തീരത്തേയ്ക്കു വന്നുകൊണ്ടിരിക്കുകയാണ്. ഇവരുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.
മൂന്നു ബോട്ടുകളിലാണ് ഇവരുണ്ടായിരുന്നത്. കാറ്റ് ആഞ്ഞു വീശുമെന്നതറിയാതെ കൊച്ചിയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയവരാണ് ഇവര്‍. ഓഷ്യന്‍ ഹണ്ടര്‍, ജിംസ മോള്, ബെനൗസ് എന്നീ ബോട്ടുകളാണ് കൊച്ചി തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഇതോടെ, ഓഖിയില്‍ പെട്ടുപോയവരെ ഇനിയും കണ്ടെത്താനായേക്കുമെന്ന പ്രതീക്ഷ വര്‍ദ്ധിച്ചിട്ടുണ്ട്. കാണാതായവരെ എല്ലാവരെയും ക്രിസ്മസിനു മുന്‍പ് കണ്ടെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ തീരവാസികള്‍ക്ക് ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, രണ്ടു പേരുടെ മൃതദേഹം കൂടി ഇന്നു കണ്ടെത്തുകയും ചെയ്തു. കാസര്‍കോട് തീരത്തും ലക്ഷദ്വീപിലെ അന്ത്രോത്ത് തീരത്തുമാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവ ആരുടേതെന്നു തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണ്. ഈ മൃതദേഹങ്ങളും ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കും. ഇതോടെ, ഓഖിയില്‍ മരിച്ചവരുടെ സംഖ്യ 74 ആയി.
Keywords: Fishermen, Okhi, Cyclone, Kochi, Kerala
COMMENTS