അഭിനന്ദ് ന്യൂഡല്‍ഹി: യുപിഎക്കു ഭരണം തന്നെ നഷ്ടമാകുന്നതിനു പരോക്ഷമായ കാരണങ്ങളിലൊന്നായ 2 ജി സ്പെക്ട്രം കേസില്‍ സി.ബി.ഐ പ്രത്യേക കോടതി എല...
അഭിനന്ദ്
ന്യൂഡല്‍ഹി: യുപിഎക്കു ഭരണം തന്നെ നഷ്ടമാകുന്നതിനു പരോക്ഷമായ കാരണങ്ങളിലൊന്നായ 2 ജി സ്പെക്ട്രം കേസില്‍ സി.ബി.ഐ പ്രത്യേക കോടതി എല്ലാ പ്രതികളെയും കുറ്റ വിമുക്തരാക്കിക്കൊണ്ടു വിധി പ്രസ്താവിച്ചു.പട്യാല ഹൗസ് കോടതിയില്‍ വിധി കേള്‍ക്കുന്നതിനായി എല്ലാ പ്രതികളും ഹാജരായിരുന്നു. സിബി ഐ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളും എന്‍ഫോഴ്സ്മെന്റ് വകുപ്പു ഫയല്‍ ചെയ്ത ഒരു കേസുമാണ് കോടതിക്കു മുന്നിലുണ്ടായിരുന്നത്. ഇതില്‍ സിബി ഐ ഫയല്‍ചെയ്ത രണ്ടാമത്തെ കേസിലാണ് വിധി വന്നിരിക്കുന്നത്.
രാജ്യം തന്നെ നടുക്കത്തോടെയാണ് വിധി ശ്രവിച്ചത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് പറഞ്ഞുകൊണ്ടാണ് കോടതി, മുന്‍ കേന്ദ്രമന്ത്രി എ.രാജ, ഡിഎംകെ തലവന്‍ കരുണാനിധിയുടെ മകള്‍ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹ്റ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി.കെ. ചന്ദോലിയ എന്നിവരടക്കം 14 പ്രതികളെയും സിബിഐ ജഡ്ജി ഒ പി സൈനി കുറ്റവിമുക്തരാക്കിയത്.
COMMENTS