BREAKING NEWS
Search

ഫിലിപ്പീന്‍സില്‍ ടെംബിന്‍ ചുഴലിയില്‍ മരണം 200 കടന്നു, ഇനിയും മരണസംഖ്യ ഉയരുമെന്നു റിപ്പോര്‍ട്ട്, ജനം കൊടും ദുരിതത്തില്‍




മനില: ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റിലും പേമാരിയിലും മരണം 200 കടന്നു. കനത്ത മഴയെ തുടര്‍ന്ന് പലേടത്തും മണ്ണിടിച്ചിലും തുടരുകയാണ്.

തെക്കന്‍ കിഴക്കന്‍ ദ്വീപായ മിന്‍ഡാനൊയിലാണ് ടെംബിന്‍ ചുഴലിക്കാറ്റില്‍ ഏറ്റവുമധിരം നാശനഷ്ടവും അപായവും സംഭവിച്ചിരിക്കുന്നത്. 135 പേര്‍ മരിക്കുകയും 72 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

105 കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. ഇപ്പോള്‍ കാറ്റ് ദക്ഷിണ ചൈനാ കടലിലേക്ക് തിരിഞ്ഞിട്ടുണ്ട്.
പരസ്യം

അടിയന്തര രക്ഷാപ്രവര്‍ത്തകര്‍, സൈനികര്‍, പോലീസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ സംഘടിപ്പിച്ച് രക്ഷപെട്ടവര്‍, വ്യക്തമായ അവശിഷ്ടങ്ങള്‍, വൈദ്യുതിയും ആശയവിനിമയങ്ങളും പുനഃസ്ഥാപിക്കുകയായിരുന്നു.

രണ്ടു കോടിയോളം ആളുകള്‍ ദുരിതത്തിലാണെന്നാണ് റിപ്പോര്‍ട്ട്. തീരപ്രദേശങ്ങളിലെ ആയിരക്കണക്കിനു വീടുകളില്‍ വെള്ളം കയറിട്ടുണ്ട്.

ചുഴലിക്കാറ്റില്‍ ഏറ്റവും നാശമുണ്ടാകുന്ന  രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്. വര്‍ഷത്തില്‍ ചെറുതും വലുതുമായി കുറഞ്ഞത് 20 ചുഴലിക്കാറ്റുകളെങ്കിലും ഫിലിപ്പീന്‍സിനെ വേട്ടയാടുന്നുണ്ട്.







vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഫിലിപ്പീന്‍സില്‍ ടെംബിന്‍ ചുഴലിയില്‍ മരണം 200 കടന്നു, ഇനിയും മരണസംഖ്യ ഉയരുമെന്നു റിപ്പോര്‍ട്ട്, ജനം കൊടും ദുരിതത്തില്‍