180 മത്സ്യത്തൊഴിലാളികളെ ലക്ഷദ്വീപിന്റെ പുറങ്കടലില്‍ നിന്ന് നാവികസേന കണ്ടെത്തി. 17 ബോട്ടുകളിലായാണ് ഇവരുള്ളത്. ഐഎന്‍എസ് കല്പ്പേനിയാണ് കണ്ട...
180 മത്സ്യത്തൊഴിലാളികളെ ലക്ഷദ്വീപിന്റെ പുറങ്കടലില്‍ നിന്ന് നാവികസേന കണ്ടെത്തി. 17 ബോട്ടുകളിലായാണ് ഇവരുള്ളത്. ഐഎന്‍എസ് കല്പ്പേനിയാണ് കണ്ടെത്തിയത്. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ടുപോയ 180 മത്സ്യത്തൊഴിലാളികളെ ലക്ഷദ്വീപിന്റെ പുറങ്കടലില്‍ നിന്ന് നാവികസേന കണ്ടെത്തി. എല്ലാവരും സുരക്ഷിതരാണ്.
17 ബോട്ടുകളിലായാണ് ഇവരുള്ളത്. ഐഎന്‍എസ് കല്പ്പേനിയാണ് തിരച്ചിലില്‍ ഇവരെ കണ്ടെത്തിയത്. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കടലിലെ തിരച്ചില്‍ ഒന്‍പതാം ദിവസവും തുടരുകയാണ്. മറൈന്‍ എന്ഫോഴ്സ്മെന്റിന്റും, കോസ്റ്റ്ഗാര്ഡിും തിരച്ചില്‍ നടത്തുന്നുണ്ട്. വിവിധ സേനാവിഭാഗങ്ങളുടെ 15 കപ്പലുകളാണ് തിരച്ചില്‍ നടത്തുന്നത്. കൂടാതെ നാവികസേനയുടെ നാലു ഹെലികോപ്ടറുകളും, കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടുകളും തിരച്ചില്‍ തുടരുകയാണ്. ഇതിനു പുറമേ മത്സ്യത്തൊഴിലാളികള്‍ നേരിട്ടും തിരച്ചില്‍ നടത്തുന്നു.
ഇതിനിടെ, ഓഖിയില്‍ ഇനി കണ്ടുകിട്ടാനുള്ളവരുടെ എണ്ണം 397 ആണെന്ന് കേരള റവന്യൂ വകുപ്പിന്റെ പുതിയ കണക്കുകള്‍ പറയുന്നു. തീരമേഖലയില്‍ നേരിട്ടു പോയി ശേഖരിച്ച കണക്കുകളാണ് ഇത്്. ഇതുവരെ ഓഖിയില്‍ 37 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
COMMENTS