BREAKING NEWS
Search

നോയിഡയില്‍ ഇരുപത്തൊന്നുകാരിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തി

ന്യൂഡല്‍ഹി: നോയിഡയില്‍ ഇരുപത്തൊന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡെറാഡൂണ്‍ സ്വദേശിനിയെയാണ് മാനഭംഗപ്പെടുത്തിയത്.

നോയിഡ സെക്ടര്‍  36/37 ല്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. യുവതിയെ ഓട്ടോയില്‍ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

യുവതി മൊഹാലിയില്‍ പെയിംഗ് ഗസ്റ്റായി താമസിക്കുകയാണ്. താമസസ്ഥലത്തേക്കു പോകാനായി ഓട്ടോയില്‍ കയറിയ യുവതിയെ ഓട്ടോയിലുണ്ടായിരുന്ന മറ്റു മൂന്നു പേരും ഡ്രൈവറും ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെ കുറ്റിക്കാട്ടിലേക്കു  വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.

മാനഭംഗപ്പെടുത്തിയ ശേഷം സംഘം കടന്നുകളഞ്ഞു. അതുവഴി വന്ന ബൈക്ക് യാത്രക്കാരനാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.


Keywords: Gang rape, Crime, Noida, Woman



TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ നോയിഡയില്‍ ഇരുപത്തൊന്നുകാരിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തി