തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാര്‍ ആവിഷ്കരിച്ച ട്രോമ കെയര്‍ പദ്ധതിയെയും പ്രശംസിച്ച് സംവിധായകനും നടന് വിജയന്റെ അ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാര്‍ ആവിഷ്കരിച്ച ട്രോമ കെയര്‍ പദ്ധതിയെയും പ്രശംസിച്ച് സംവിധായകനും നടന് വിജയന്റെ അച്ഛനുമായ എസ്.എ. ചന്ദ്രശേഖര്‍.
കേരളത്തിലെ രാഷ്ട്രീയത്തെ കുറിച്ച് കേള്‍ക്കാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അദ്ദേഹത്തിന് എന്റെ ആശംസകള്‍.
മെര്‍സല്‍ പുറത്തിറങ്ങിയ ശേഷം ഒരു നല്ല കാര്യം കേട്ടു. സത്യമാണോ എന്നറിയില്ല. റോഡപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ നല്കുന്ന പദ്ധതി.
മെര്‍സല്‍ ഇത്രയും ചര്‍ച്ചയായത് ജിഎസ്ടി വിവാദം കാരണമാണെന്നു കരുതുന്നില്ലെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. നല്ല ചിത്രമാണത്. നല്ല വിഷയങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു. സിനിമ നല്ല സന്ദേശം പ്രേക്ഷകന് നല്‍കണം.
കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വലിയ നടനാണ് കമല്ഹാസന്. അദ്ദേഹത്തെ കുറിച്ച് പറയാന്‍ താന്‍ ആളല്ല. സിനിമ തന്റെ കുടുംബമാണ്. കുടുംബത്തിലെ ഒരാളെപ്പറ്റി സംസാരിക്കാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയിന്റെ ആരാധകനായിരുന്ന തിരുവനന്തപുരം സ്വദേശി ലൗവ് ടുഡേസ് ശ്രീനാഥ് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചന്ദ്രശേഖര്‍
Keywords: Vijay, Actor, Chandrasekhar, Kerala, Pinarayi Vijayan

COMMENTS