BREAKING NEWS
Search

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തില്‍ വിജിലന്‍സ് ത്വരിത പരിശോധനയ്ക്കു കോടതി ഉത്തരവ്


കോട്ടയം: ഗതാഗത മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറ്റ ആരോപണം വിജിലന്‍സിനോട് ത്വരിത പരിശോധന നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടു.

ജനതാദള്‍എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതി ഉത്തരവ്.

ആലപ്പുഴയില്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തി റോഡ് നിര്‍മിച്ചുവെന്ന ആരോപണമാണ് അന്വേഷിക്കുന്നത്.

എംപി ഫണ്ട് ദുര്‍വിനിയോഗം ചെയ്തു റിസോര്‍ട്ടിലേക്കു റോഡ് നിര്‍മിച്ചു, പാടശേഖരം കീറിമുറിച്ച് അനധികൃത റോഡു നിര്‍മാണം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് അഡ്വ. സുഭാഷ് ഉന്നയിച്ചിരിക്കുന്നത്.

ഈ വിഷയത്തില്‍ അന്വേഷണത്തിന് കോടതി ഉത്തരവ് ആദ്യമായാണ്. അനധികൃതമായി മന്ത്രി സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് നിര്‍മിച്ചുവെന്നും ഇത് മൂലം 65 ലക്ഷം രൂപയുടെ നഷ്ടം ഖജനാവിന് സംഭവിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ഇതേസമയം, തോമസ് ചാണ്ടി കായല്‍ നികത്തി റോഡ് നിര്‍മിച്ചിട്ടില്ലെന്നും ചെറിയ ബണ്ട് മാത്രമാണ് പരാതിക്കാരന്‍ പറയുന്ന സ്ഥലത്തുണ്ടായിരുന്നതെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്.

വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. കരിവേലി പാടശേഖരത്തിന്റെ പുറംബണ്ടായ ഇവിടെ വീതി കൂട്ടി ടാര്‍ ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

റോഡിനായി താന്‍ സ്ഥലം നികത്തിയില്ലെന്ന നിലപാടിലാണ് തോമസ് ചാണ്ടി.

ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ ആറു പേര്‍ നല്‍കിയ പരാതി ഹൈക്കോടതി പരിശോധിച്ചുവരികയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

ഈ വാദങ്ങളൊന്നും അംഗീകരിക്കാതെയാണ് ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ടത്.





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തില്‍ വിജിലന്‍സ് ത്വരിത പരിശോധനയ്ക്കു കോടതി ഉത്തരവ്