മുംബയ്: കേസില്‍ കോടതി കുറ്റവിമുക്തരാക്കിയ പ്രതികളെ വാദി കുത്തിവീഴ്ത്തി. മുംബയിലെ ഭോയ് വാഡ കോടതിയിലാണ് സംഭവം. അറുപത്തിയേഴുകാരനായ ഹരിശ്ച...
മുംബയ്: കേസില്‍ കോടതി കുറ്റവിമുക്തരാക്കിയ പ്രതികളെ വാദി കുത്തിവീഴ്ത്തി. മുംബയിലെ ഭോയ് വാഡ കോടതിയിലാണ് സംഭവം.
അറുപത്തിയേഴുകാരനായ ഹരിശ്ചന്ദ്ര ഷിക്കറാണ് പ്രതികളെ കുത്തിയത്. കുത്തേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.
കേസിലെ മൂന്നു പ്രതികള്‍ ചേര്‍ന്ന് ഷിക്കറെ ആക്രമിച്ചിരുന്നു. 2009 ലാണ് സംഭവം നടന്നത്.
ഷിക്കറിന്റെ പരാതിയില്‍ ദാദര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഭോയ് വാഡ മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് പ്രതികളെ കുറ്റവിമുക്തരാക്കി വിധി പറഞ്ഞു.
കോടതി മുറിയില്‍ നിന്ന് പുറത്തേക്കു പോകുമ്പോള്‍ ഷിക്കറെ നോക്കി പ്രതികള്‍ ചിരിച്ചതാണ് പ്രകോപനത്തിനു കാരണം.
രണ്ടു പ്രതികള്‍ക്ക് കുത്തേറ്റു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഷിക്കറിനെതിരെ പൊലീസ് കേസെടുത്തു.
Keywords: Mumbai court, Police, Crime

COMMENTS