തിരുവനന്തപുരം: ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ എൽഡിഎഫ് യോഗം ചുമതലപ്പെടു...
തിരുവനന്തപുരം: ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി. ഇതോടെ ചാണ്ടിയുടെ രാജി ഉടൻ ഉണ്ടാവില്ലെന്നു വ്യക്തമായി.
ചാണ്ടി രാജിവയ്ക്കണമെന്ന് സി പി ഐ യും ജനതാദൾ എസും നിലപാടെടുത്തപ്പോൾ എൻ സി പി മന്ത്രിയുടെ രാജിയില്ലെന്ന നിലപാടിൽ നിന്നു. തോമസ് ചാണ്ടിയും യോഗത്തിൽ സംബന്ധിച്ചു.
സി പി എം എങ്ങും തൊടാത്ത നിലപാടിൽ നിന്നു. ഇതോടെ, തങ്ങളുടെ നിലപാട് പരസ്യമാക്കുമെന്ന് സിപിഐ ഭീഷണി മുഴക്കി. തുടർന്നാണ് ഉചിതമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി യോഗം പിരിഞ്ഞത്.
തോമസ് ചാണ്ടി പറഞ്ഞതുപോലെ രാജി രണ്ടു വർഷം കഴി-കഴിഞ്ഞാണോ എന്നു കണ്ടറിയാം.
COMMENTS