തിരുവനന്തപുരം : എന്റെ രാജിയോ, അതു രണ്ടു വര്‍ഷത്തിനു ശേഷമുണ്ടാകുമെന്നു മന്ത്രിയുടെ മറുപടി. മന്ത്രിയാരെന്നു സംശയം വേണ്ട. സാക്ഷാല്‍ തോമസ്...
തിരുവനന്തപുരം : എന്റെ രാജിയോ, അതു രണ്ടു വര്‍ഷത്തിനു ശേഷമുണ്ടാകുമെന്നു മന്ത്രിയുടെ മറുപടി. മന്ത്രിയാരെന്നു സംശയം വേണ്ട. സാക്ഷാല്‍ തോമസ് ചാണ്ടി തന്നെ.
നാളെ നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നതിനായി രാത്രി വൈകി തിരുവനന്തപുരത്തെത്തിയ മന്ത്രിയോട് രാജിയുണ്ടാവുമോ എന്നു മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യം വന്നപ്പോഴാണ് പരിഹാസം കലര്‍ന്ന മറുപടി വന്നത്.
മന്ത്രിസ്ഥാനത്തു തോമസ് ചാണ്ടി തുടരുന്നതിലെ അനൗചിത്യം ചര്‍ച്ചചെയ്യാനാണ് നാളെ എല്‍ഡിഎഫ് ചേരുന്നത്.
ഇതേസമയം, താന്‍ രാജിവയ്ക്കാന്‍ ഒരുക്കമാണെന്ന് മന്ത്രി ചാണ്ടി എന്‍സിപി നേതൃത്വത്തെ അറിയിച്ചുവെന്നും എന്നാല്‍, രാജ്യത്താകെ പാര്‍ട്ടിക്കുള്ള ഏക മന്ത്രിയായ ചാണ്ടി ചാടിക്കയറി രാജിവയ്ക്കേണ്ടെന്നും ബുധനാഴ്ച വരെ കാത്തിരിക്കാനാണ് എന്‍സിപി ദേശീയ നേതാക്കള്‍ നിര്‍ദ്ദേശിച്ചതെന്നുമാണ് അറിയുന്നത്.
നാളത്തെ എല്‍ഡിഎഫില്‍ കടിച്ചുകീറുന്നതിനു മുന്‍പ് രാജിവച്ചൊഴിയാന്‍ ചാണ്ടി സന്നദ്ധനാകുമെന്നു കരുതുന്നവരുമുണ്ട്.
Keywords: Thomas Chandy, NCP, Kerala Transport Minister
COMMENTS