തിരുവനന്തപുരം: എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയും സിപിഐ നേതാക്കളും തമ്മില്‍ രൂക്ഷമായ വാക് പോര്. തോമസ് ചാണ്ടിക്കെതിരെ കര്‍ശനമ...
തിരുവനന്തപുരം: എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയും സിപിഐ നേതാക്കളും തമ്മില്‍ രൂക്ഷമായ വാക് പോര്. തോമസ് ചാണ്ടിക്കെതിരെ കര്‍ശനമായ നടപടിയാണ് സിപിഐ യോഗത്തില്‍ ആവശ്യപ്പെട്ടത്.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് തോമസ് ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് വാക് പോരിന് തുടക്കമിട്ടത്. ജനജാഗ്രതാ യാത്രക്കിടെ തോമസ് ചാണ്ടി വെല്ലുവിളിച്ചത് ശരിയായില്ലെന്ന് കാനം പറഞ്ഞു.
എന്നാല്‍, താന്‍ വെല്ലുവിളിച്ചത് പ്രതിപക്ഷത്തെയാണെന്ന് പറഞ്ഞ് തോമസ് ചാണ്ടി സ്വയം പ്രതിരോധം തീര്‍ത്തു. പക്ഷേ, സംഭവത്തില്‍ മറ്റാരും തോമസ് ചാണ്ടിയെ പിന്തുണച്ചെത്തിയില്ല. മന്ത്രിയുടെ നടപടി ശരിയായില്ലെന്നായിരുന്നു പൊതു അഭിപ്രായം.
മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ സിപിഐ ഉറച്ചുനിന്നതോടെ തോമസ് ചാണ്ടി ക്ഷുഭിതനായി. മന്ത്രി രാജിവയ്ക്കണമെന്നാണ് പൊതുവികാരമെന്നു പറഞ്ഞ പന്ന്യനോട് തോമസ് ചാണ്ടി തട്ടിക്കയറി. രാജി ആവശ്യപ്പെടാന്‍ താന്‍ ആരാണെന്നായിരുന്നു തോമസ് ചാണ്ടിയുടെ ചോദ്യം.
എന്‍സിപിക്കെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനമുണ്ടായി. സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മന്ത്രി കോടതിയെ സമീപിച്ചതും ചോദ്യം ചെയ്തു. ജനതാദളും കോണ്‍ഗ്രസ് എസും ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും എന്‍സിപിയുടെ രക്ഷക്കെത്തിയില്ല.
ദേശീയ നേതൃത്വത്തോട് ആലോചിച്ച ശേഷം മാത്രമേ രാജിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്ന നിലപാടാണ് യോഗത്തില്‍ എന്‍സിപി സ്വീകരിച്ചത്. അതിനായി രണ്ടു ദിവസത്തെ സാവകാശവും എന്‍സിപിക്കു നല്‍കിയിട്ടുണ്ട്.
Keywords: Thomas Chandy, Minister, Panyan Raveendran, Kanam Rajendran, LDF, NCP, Politics, Kerala, CPI
COMMENTS