സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും മാനംകെട്ട സമ്മേളനത്തിലൂടെ സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് സഭയുടെ മ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും മാനംകെട്ട സമ്മേളനത്തിലൂടെ സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവച്ചു വച്ചുകൊണ്ട്, 40 മിനിറ്റു നീണ്ട സമ്മേളനം പിരിഞ്ഞു.
മാനഭംഗവും അഴിമതിയും രതികേളികളുടെ വിശദീകരണവുമൊക്കെ ഉള്‍പ്പെടുന്ന നാലു വാല്യങ്ങളിലെ 1073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍വച്ചത്.
ഇംഗഌഷിലെ റിപ്പോര്‍ട്ട് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയാണ് അംഗങ്ങള്‍ക്കു നല്‍കിയത്. പിന്നീട് ഇതു മാധ്യമങ്ങള്‍ക്കും നല്‍കുന്നുണ്ട്.
രാവിലെ ഒന്‍പതിന് തുടങ്ങിയ സമ്മേളനം 15 മിനിറ്റുകൊണ്ടു പിരിയാന്‍ നിശ്ചയിച്ച സമ്മേളനം 40 മിനിറ്റു നീണ്ടു. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കെ.എന്‍.എ. ഖാദറിന്റെ സത്യപ്രതിജ്ഞയാണ് ആദ്യം നടന്നത്.
തുടര്‍ന്ന്, സോളാര്‍ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടികളും സംബന്ധിച്ച് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക പ്രസ്താവന നടത്തി.
ഇതിനിടെ, സോളാര്‍ ജുഡിഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരുത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റു. ആഭ്യന്തര വകുപ്പിലെ ഉന്നതന് ശിവരാജന് കമ്മിഷനെ സന്ദര്‍ശിച്ചതായും ചെന്നിത്തല ആരോപിച്ചു.
തെറ്റിദ്ധാരണ പരത്താന്‍ യുഡിഎഫ് ശ്രമിക്കുകയാണെന്നാണ് ഇതിന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. കമ്മിഷന് യുഡിഎഫിന്റെ കുഞ്ഞാണെന്നും ഈ കുഞ്ഞിനെയാണ് യുഡിഎഫ് സംശയമുനയില്‍ നിര്‍ത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
റിപ്പോര്‍ട്ടിനെ സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം ചട്ടലംഘനമല്ലെന്നും സ്പീക്കര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് നിയമോപദേശം അനുസരിച്ചുള്ള കാര്യങ്ങളാണെന്നും സ്പീക്കര്‍ ന്യായീകരിച്ചു.
പ്രതിപക്ഷം കൂടി ആവശ്യപ്പെട്ടിട്ടാണ് സമ്മേളനം വിളിച്ചതെന്നും സമ്മേളനം കലക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം അടങ്ങി.
ജനതാത്പര്യം മുന്‍നിറുത്തിയാണ് റിപ്പോര്‍ട്ട് വേഗം സഭയില്‍വച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശ്രമിച്ചു. ഉമ്മന്‍ ചാണ്ടിയും കൂട്ടരും തെറ്റുകാരാണെന്നാണു സോളര്‍ കമ്മിഷന്റെ കണ്ടെത്തലെന്നും പിണറായി വിശദീകരിച്ചു.
ഇതിനിടെ, മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയ വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്കാന് ശ്രമിച്ചെങ്കിലും പ്രത്യേക സമ്മേളനമായതിനാല്‍, ക്രമപ്രശ്നം ഉന്നയിച്ച് മറ്റ് നടപടികളിലേക്ക് കടക്കുന്നത് സ്പീക്കര്‍ വിലക്കി.
Keywords: Solar Case, Oommen Chandy, Saritha Nair, Kerala Assembly
COMMENTS