BREAKING NEWS
Search

ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍; കത്ത് 25 പേജാക്കി, ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ ബോധ്യമാകും

കൊല്ലം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതരമായ ആരോപണവുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ രംഗത്തെത്തി. ഗണേഷ് കുമാറിന്റെ വീട്ടില്‍ വച്ച് 21 പേജുള്ള സരിതയുടെ കത്തില്‍ നാലു  പേജുകള്‍ കൂട്ടിച്ചേര്‍ത്തതായി ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

പത്തനംതിട്ട ജയിലില്‍ നിന്ന് കൊണ്ടുവന്ന കത്ത് തന്റെ കയ്യില്‍ നിന്ന് വാങ്ങിയത് ഗണേഷ് കുമാറിന്റെ പിഎ പ്രദീപാണ്. തന്റെ വാഹനത്തില്‍ വച്ചാണ് എഴുതിയ ഭാഗങ്ങള്‍ കത്തിനൊരപ്പം ചേര്‍ത്തതെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

പേജുകള്‍ എഴുതി തയ്യാറാക്കിയത് ആര്‍. ബാലകൃഷ്ണപിള്ളയുടെ ബന്ധു ശരണ്യ മനോജാണ്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ കാര്യങ്ങളെല്ലാം വ്യക്തമാകുമെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.


Keywords: Solar case, Ganesh Kumar, Feni Balakrishnan, Politics, kerala


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍; കത്ത് 25 പേജാക്കി, ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ ബോധ്യമാകും