റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ലക്ഷ്യമിട്ട് യമനിലെ ഹുതി വിമത പോരാളികള്‍...
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ലക്ഷ്യമിട്ട് യമനിലെ ഹുതി വിമത പോരാളികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ മിസൈലുപോയഗിച്ചു തകര്‍ത്തു.
മിസൈല്‍ ലക്ഷ്യത്തിലെത്തും മുന്‍പ് നഗരത്തിന്റെ വടക്കു ഭാഗത്ത് ആകാശത്തുവച്ച് അമേരിക്ക നല്കിയ പാട്രിയറ്റ് മിസൈല്‍ ഉപയോഗിച്ച് സൗദി വ്യോമസേന ഹുതി മിസൈലിനെ തകര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. 500 കിലോമീറ്ററിലേറെ പിന്നിട്ടാണ് 'ബുര്കാന് 2 എച്ച്' മിസൈല്‍ റിയാദിന് മുകളിലെത്തിയത്. കിങ് ഖാലിദ് വിമാനത്താവളത്തിന് സമീപം പുക കണ്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.
വിമാനത്താവളം ലക്ഷ്യമിട്ടാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് ഹുതികളുമായി ബന്ധമുള്ള ടി.വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദി പ്രസ് ഏജന്‍സിയും ആക്രമണ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് വ്യോമ ഗതാഗതം തടസപ്പെട്ടിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. സാധാരണക്കാരെ കൊന്നൊടുക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ആക്രമണങ്ങളെന്ന് യെമനില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് തുര്‍കി അല്‍മാലിക്കി പറഞ്ഞു.
മെയ് മാസത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി സന്ദര്‍ശനത്തിന് എത്തുന്നതിനു തലേ ദിവസവും സമാനമായ ആക്രമണം നടന്നിരുന്നു. അന്ന് തലസ്ഥാനത്തുനിന്ന് 200 കിലോമീറ്റര്‍ അകലെ വച്ചു തന്നെ മിസൈല്‍ തകര്‍ത്തിരുന്നു. ഇന്നലത്തെ മിസൈലിന്റെ ഭാഗങ്ങള്‍ വിമാനത്താവളത്തിന്റെ കാര്‍ പാര്‍ക്ക് പരിസരത്തു വരെ വീണതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
Keywords: Saudi Arabia, Riyadh, Patriot Missile, Huti Terrorists
COMMENTS