ന്യൂഡല്‍ഹി: ലോക സുന്ദരി പട്ടം നേടിയ ഇന്ത്യക്കാരി മാനുഷി ചില്ലാറിനെ അപമാനിച്ചു എന്നാരോപിച്ച് ശശി തരൂര്‍ എംപിക്ക് വനിതാ കമ്മിഷന്റെ നോട്ടീ...
ന്യൂഡല്‍ഹി: ലോക സുന്ദരി പട്ടം നേടിയ ഇന്ത്യക്കാരി മാനുഷി ചില്ലാറിനെ അപമാനിച്ചു എന്നാരോപിച്ച് ശശി തരൂര്‍ എംപിക്ക് വനിതാ കമ്മിഷന്റെ നോട്ടീസ്. തരൂരിന്റെ ട്വീറ്റാണ് വിവാദമായത്.
തമാശരൂപേണയായിരുന്നു തരൂരിന്റെ ട്വീറ്റ്. 'ഇന്ത്യയിലെ നോട്ട് നിരോധനം എന്തൊരു അബദ്ധമാണ്. ഇന്ത്യന്‍ പണം ലോകം കീഴടക്കിയെന്ന് ബിജെപി മനസിലാക്കണമായിരുന്നു. നമ്മുടെ ചില്ലര്‍ (ചില്ലറ) പോലും ലോക സുന്ദരിയായിരിക്കുന്നു.'ഇതായിരുന്നു തരൂരിന്റെ പരാമര്‍ശം.
ചില്ലാറിനെ ചില്ലറയാക്കിയതാണ് പുലിവാലായത്. തമാശയായി തരൂര്‍ പറഞ്ഞത് രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുകയായിരുന്നു. തരൂരിനെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുമെന്നു വ്യക്തമാക്കിയതിനു പിന്നാലെ വനിതാ കമ്മിഷന് നോട്ടീസും അയച്ചു.
പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി തരൂര്‍ രംഗത്തെത്തി. തമാശയായി പറഞ്ഞതാണെന്നും ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തരൂര്‍ വിശദീകരിച്ചു.
Keywords: Maanushi Chillar, Shashi Tharoor, India, Tweet

COMMENTS