തുടര്‍ നടപടിക്കു തടസ്സമായി നിന്നത് തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നതായിരുന്നു. മന്ത്രിയുടെ രാജിയോടെ അത്തരം തടസ്സങ്ങള്‍ നീങ്ങി.
മണ്ണിട്ടു നികത്തിയ സ്ഥലം പഴയപടിയാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ കളക്ടര്‍ക്കു ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം.
കായല്‍ കയ്യേറ്റ വിഷയത്തില്‍ തുടക്കം മുതല്‍ വളരെ കര്‍ശനമായ നിലപാടാണ് സിപിഐ സ്വീകരിച്ചിട്ടുള്ളത്.
ചൊവ്വാഴ്ച ഹൈക്കോടതിയില്‍ നിന്നും തോമസ് ചാണ്ടിക്ക് പ്രതികൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചിരുന്നു.
Keywords: Thomas Chandy, Revenue Ministry, Kerala, E. Chandrasekharan
0 thoughts on “ തോമസ് ചാണ്ടിയെ പൂട്ടാന്‍ റവന്യു വകുപ്പ്, തുടര്‍നടപടിക്ക് മന്ത്രിയുടെ നിര്‍ദ്ദേശം”