ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ അവരോധിക്കുന്നതിനു മുന്നോടിയായി തിരഞ്ഞെടുപ്പു വിജ്ഞാപനം പ്രഖ്യാപിച്ചു. ഡി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ അവരോധിക്കുന്നതിനു മുന്നോടിയായി തിരഞ്ഞെടുപ്പു വിജ്ഞാപനം പ്രഖ്യാപിച്ചു.
ഡിസംബര്‍ ഒന്നാം തീയതി വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശപത്രിക ഡിസംബര്‍ നാല് വരെ നല്‍കാം. എതിര് സ്ഥാനാര്‍ഥികളില്ലെങ്കില്‍ 11ന് രാഹുല്‍ ഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
രാഹുലിന് എതിര് സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഡിസംബര്‍ 16ന് വോട്ടെടുപ്പ് നടത്തി 19ന് ഫലം പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്.
രാഹുലിനെ അധ്യക്ഷനാക്കുന്നതിനുള്ള പ്രമേയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം പാസാക്കി.
രാഹുല്‍ അദ്ധ്യക്ഷനാവുന്നതോടെ, മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി ഉപാധ്യക്ഷനായേക്കും.
COMMENTS