മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം എട്ടു മാസത്തിനകം ആരംഭിച്ചില്ലെങ്കില്‍ മോഹന്‍ ല...
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം എട്ടു മാസത്തിനകം ആരംഭിച്ചില്ലെങ്കില്‍ മോഹന്‍ ലാലിനെ നായകനാക്കി താന്‍ പ്രഖ്യാപിച്ച കുഞ്ഞാലിമരയ്ക്കാര്‍ ആരംഭിക്കുമെന്ന് സംവിധായകന് പ്രിയദര്ഷശന്.
മലയാള സിനിമയില്‍ രണ്ട് കുഞ്ഞാലി മരയ്ക്കാരുടെ ആവശ്യമില്ലെന്നും അതുകൊണ്ടു തന്റെ ചിത്രം വേണ്ടെന്നുവയ്ക്കുകയും ചെയ്യുകയാണെന്നു പറഞ്ഞ പ്രിയന് വീണ്ടും നിലപാട് മാറ്റിയിരിക്കുകയാണ്.
മൂന്നു വര്‍ഷത്തിലേറെയായി സന്തോഷ് ശിവനും കൂട്ടരും ചിത്രം ചെയ്യുന്നതായി പറയുന്നു. ഇനിയും കാത്തിരിക്കാന്‍ വയ്യ. തന്റെ ചിത്രം നടക്കാതിരിക്കാന്‍ വേണ്ടിയാണ് അവര്‍ ഇടയ്ക്കിടെ കുഞ്ഞാലിമരയ്ക്കാരെക്കുറിച്ചു പറയുന്നത്. ഇനി ആ കളിപ്പിക്കല്‍ വേണ്ടെന്നാണ് പ്രിയന് പരോക്ഷമായി പറയുന്നത്.
ചിത്രം ചെയ്യുന്നെങ്കില്‍ ചെയ്യുക, ഇല്ലെങ്കില്‍ താന്‍ പ്രഖ്യാപിച്ച പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും പ്രിയന് പറഞ്ഞു.
കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം ഒരുക്കുന്നുണ്ടെന്നും അതിനുവേണ്ടിയുള്ള ഗവേഷണത്തിലാണെന്നും പ്രിയദര്ശന് പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ചിത്രം ഉണ്ടാവില്ലെന്ന് പ്രിയദര്ശന് വ്യക്തമാക്കുകയായിരുന്നു.
രണ്ട് ഹിന്ദി ചിത്രങ്ങള്‍ ഒരുക്കാനുള്ള തിരക്കിലാണ് പ്രിയദര്ശന്. ആദ്യ ചിത്രത്തില്‍ നായകനാകുന്നത് അഭിഷേക് ബച്ചനാണ്.
മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലി മരയ്ക്കാര്‍ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത വര്‍ഷം മധ്യത്തോടെ തുടങ്ങുമെന്നാണ് സന്തോഷ് ശിവന് പറഞ്ഞിട്ടുള്ളത്.
COMMENTS