BREAKING NEWS
Search

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് എട്ടാം പ്രതി, കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും, കേസില്‍ 11 പ്രതികള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതി. കേസില്‍ ആകെ പതിനൊന്ന് പ്രതികളാണുള്ളത്. രണ്ടാംഘട്ട കുറ്റപത്രം അന്വേഷണ സംഘം ചൊവ്വാഴ്ച അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും.

കേസിലെ ഗൂഢാലോചന സംബന്ധിച്ച കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയിരിക്കുന്നത്.

ആദ്യ കുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. കുറ്റകൃത്യത്തില്‍  നേരിട്ടു പങ്കെടുത്തവരായിരുന്നു ഒന്നാംഘട്ട് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്.

ദിലീപ്, അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു എന്നിവരെയാണ് രണ്ടാംഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്.

സിനിമാമേഖലയില്‍ ഉള്ളവരുള്‍പ്പെടെ മുന്നൂറോളം സാക്ഷികളുണ്ട്. 450 രേഖകള്‍ തെളിവായി ഹാജരാക്കും.

ഗൂഢാലോചനയില്‍ നേരിട്ടു പങ്കെടുത്തിട്ടുള്ളത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ദിലീപിനെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിട്ടുണ്ട്.


Keywords: Police, Actress attack case, actor, Dileep, charge sheet




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് എട്ടാം പ്രതി, കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും, കേസില്‍ 11 പ്രതികള്‍