തിരുവനന്തപുരം: ജനജാഗ്രതാ യാത്രയില്‍ പരസ്യമായി വെല്ലുവിളി നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുവരുത്തി ശാസി...
തിരുവനന്തപുരം: ജനജാഗ്രതാ യാത്രയില്‍ പരസ്യമായി വെല്ലുവിളി നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുവരുത്തി ശാസിച്ചു. ബുധനഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് തോമസ് ചാണ്ടിയെ വിളിച്ചുവരുത്തിയത്.
തോമസ് ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ എല്‍ഡിഎഫിനുള്ളില്‍ അതൃപ്തിയുണ്ട്. പ്രസംഗം യാത്രയുടെ നിറം കെടുത്തിയെന്നാണ് പൊതുവികാരം.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ജനജാഗ്രതാ യാത്രയ്ക്കു നല്കിയ സ്വീകരണത്തിലാണ് തോമസ് ചാണ്ടിയുടെ വിവാദ പ്രസംഗം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു മന്ത്രിയുടെ വെല്ലുവിളി.
മാര്‍ത്താണ്ഡം കായല്ക്കയ്യേറ്റവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. തനിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഒരു അന്വേഷണസംഘത്തിനഉം സാധിക്കില്ല.
മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ടു നികത്തിയതല്ല. പൊതുവഴി വൃത്തിയാക്കിയതാണ്. ഇനിയും തനിക്ക് 42 പ്ലോട്ടുകള്‍ കൂടി മാര്‍ത്താണ്ഡം കായലിലുണ്ട്. അവിടേയ്ക്കുള്ള റോഡും മണ്ണിട്ടു നികത്തും.
മെത്രാന് കായലും മാര്‍ത്താണ്ഡം കായലും കണ്ടിട്ടില്ലാത്തവര്‍ പോലും ആനയെ കണ്ടതുപോലെ ആരോപണങ്ങള്‍ ഉന്നയിക്കകയാണെന്നും തോമസ് ചാണ്ടി പറഞ്ഞിരുന്നു.
തോമസ് ചാണ്ടിയുടെ കായല്‍ക്കയ്യേറ്റവും വിവാദ പരാമര്‍ശവും ഇടതുമുന്നണി ചര്‍ച്ചചെയ്യും.
Tags: Thomas Chady, Minister, Kerala, Politics, Chief Minister, Pinarayi Vijayan, LDF

COMMENTS