സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മാര്‍ത്താണ്ഡം കായലിലെ തന്റെ ഭൂമി ഇനിയും മണ്ണിട്ട് നികത്തുമെന്ന് പരസ്യമായി വെല്ലുവിളി പോലെ സംസാരിച്ച മന...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മാര്‍ത്താണ്ഡം കായലിലെ തന്റെ ഭൂമി ഇനിയും മണ്ണിട്ട് നികത്തുമെന്ന് പരസ്യമായി വെല്ലുവിളി പോലെ സംസാരിച്ച മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി നേരിട്ടു വിളിച്ചുവരുത്തി ശാസിച്ചു.
ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിനു ശേഷമാണ് ചാണ്ടിയെ വിളിപ്പിച്ചു താക്കീത് ചെയ്തത്. മന്ത്രിയുടെ വാക്കുകള്‍ നീതീകരിക്കത്തക്കതല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, ഇക്കാര്യത്തില്‍ തനിക്കുള്ള അതൃപ്തി മന്ത്രിയെ അറിയിക്കുകയും ചെയ്തു.
മന്ത്രിയുടെ പ്രസ്താവന തെറ്റായ സന്ദേശം നല്‍കിയെന്നും ഇത് ഒഴിവാക്കേണ്ടിയിരുന്നുവെന്നും സിപിഎം നേതൃത്വം അഭിപ്രായപ്പെട്ടു. ഈ വിഷയം വിഷയം തിങ്കളാഴ്ച ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
തോമസ് ചാണ്ടിയുടെ ഭൂമി വിഷയത്തില്‍ ആര് ഹാജരാകണമെന്ന് റവന്യൂമന്ത്രി നിര്‍ദ്ദേശിച്ചതിലുള്ള സിപിഎമ്മിന്റെ അതൃപ്തിയും യോഗം ചര്‍ച്ചചെയ്യും. സര്‍ക്കാര്‍ കേസില്‍ ആര് ഹാജരാകണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം അഡ്വക്കേറ്റ് ജനറലിനുണ്ടെന്നിരിക്കെ സിപി ഐ ഇങ്ങനെയൊരു നിലപാടെടുക്കരുതായിരുന്നുവെന്നാണ് സിപിഎം പറയുന്നത്.
കുട്ടനാട്ടിലെ ജനജാഗ്രത യാത്രയുടെ സ്വീകരണത്തിലായിരുന്നു ചൊവ്വാഴ്ച പ്രതിപക്ഷത്തെ മന്ത്രി വെല്ലുവിളിച്ചത്. തനിക്കെതിരേ ചെറുവിരല്‍ അനക്കാന്‍ അന്വേഷണ സംഘത്തിന് കഴിയില്ലെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തി തോമസ് ചാണ്ടി വെല്ലുവിളിയെന്നോണം പറയുകയും ചെയ്തു.
എന്നാല്‍, എല്‍ഡിഎഫ് യാത്ര നടത്തുന്നത് ആരെയും വെല്ലുവിളിക്കാന്‍ അല്ലെന്ന് മറുപടി പ്രസംഗത്തില്‍ കാനം തിരുത്തുകയും ചെയ്തു. ഇതിനു മറുപടിയായാണ്, വൈകിട്ട് മാധ്യമങ്ങളോട്, മാര്‍ത്താണ്ഡം കായല്‍ ഇനിയും താന്‍ മണ്ണിട്ട് നികത്തുമെന്ന് മന്ത്രി വെല്ലുവിളിച്ചത്.
തനിക്കവിടെ 43 പ്ലോട്ടുകള്‍ ഉണ്ടെന്നും ഇതെല്ലാം ആവശ്യമെങ്കില്‍ മണ്ണിട്ട് നികത്തുമെന്നുമാണ് മന്ത്രി പറഞ്ഞത്.
COMMENTS