തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സിപിഎം. സ്വയം മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നു,...
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സിപിഎം. സ്വയം മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നു, പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ശ്രമിക്കുന്നു എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് സംസ്ഥാന സമിതിയില്‍ പി. ജയരാജനെതിരെ ഉയര്‍ന്നിരിക്കുന്നത്.
സ്വന്തം ജീവിതരേഖയും നൃത്തശില്പവും ജയരാജന് തയ്യാറാക്കിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് അതീതനായി വളരാനുള്ള ജയരാജന്റെ ശ്രമം അനുവദിക്കാനാവില്ലെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍.
ആരോപണങ്ങളോട് വൈകാരികമായാണ് ജയരാജന് പ്രതികരിച്ചത്. ജീവിതരേഖയും നൃത്തശില്പവും തയ്യാറാക്കിയതില്‍ തനിക്കു പങ്കില്ലെന്നും കെ.കെ. രാഗേഷ് എംപി.യാണ് അതിനു പിന്നിലെന്നും ജയരാജന് പറഞ്ഞു.
പാര്‍ട്ടിയുടെ നീക്കം അമ്പരപ്പിക്കുന്നതാണെന്നായിരുന്നു പി. ജയരാജന്റെ പ്രതികരണം. ഇങ്ങനെയാണെങ്കില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തുടര്‍ന്ന് സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് അദ്ദേഹം ഇറങ്ങിപ്പോവുകയായിരുന്നു.
കണ്ണൂരില്‍ നിന്നുള്ള സിപിഎമ്മിലെ ഏറ്റവും കരുത്തന്മാരായ നേതാക്കളില്‍ ഒരാളായ പി. ജയരാജനെതിരെയുള്ള പാര്‍ട്ടിയുടെ നീക്കം അമ്പരപ്പോടെയാണ് രാഷ്ട്രീയ കേരളം നോക്കുന്നത്.

COMMENTS