ന്യൂഡല്‍ഹി: സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു. പുതുക്കിയ നിരക്കു പ്രകാരം 117 ഉല്പന്നങ്ങളുടെ വില കുറയും. ജി...
ന്യൂഡല്‍ഹി: സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു. പുതുക്കിയ നിരക്കു പ്രകാരം 117 ഉല്പന്നങ്ങളുടെ വില കുറയും.
ജിഎസ്ടി നിരക്കുകള്‍ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയതോടെ 28 ശതമാനം നികുതി നല്‍കേണ്ട ഉയര്‍ന്ന സ്ലാബില്‍ 50 ഉല്പന്നങ്ങളെ മാത്രം നിലനിര്‍ത്തി. മറ്റുള്ളവയുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു. ഇതോടെ 117 ഉല്പന്നങ്ങളുടെ വില കുറയും. നേരത്തെ ഉയര്‍ന്ന സ്ലാബില്‍ 227 ഉല്പന്നങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്.
സാധാരണക്കാര്‍ നിത്യേന ഉപയോഗിക്കുന്ന ചോക്ക്ലേറ്റ്, ച്യൂയിംഗം, ഷാംപൂ, ഷൂ പോളിഷ്, സോപ്പുപൊടി തുടങ്ങിയവയുടെ നികുതിയാണ് കുറച്ചത്.
അതേസമയം പെയിന്റ്, സിമന്റ്, വാഷിംഗ് മെഷീന്, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ ലക്ഷ്വറി ഉല്പന്നങ്ങളുടെ നികുതി 28 ശതമാനമായി തുടരും.
ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ജിഎസ്ടി 5 ശതമാനമായി കുറച്ചു. എസി റസ്റ്റോറന്റുകളില്‍ 18 ശതമാനവും നോണ്‍ എസി റസ്റ്റോറന്റുകളില്‍ 12 ശതമാനവുമായിരുന്നു പഴയ നികുതി. എന്നാല്‍, പഞ്ചനക്ഷത്ര ഹോട്ടലുകളുടെ നികുതി 28 ശതമാനമായി തുടരും. റസ്റ്റോറന്റുകളിലെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു.
ഇത്രയധികം ഉല്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതിലൂടെ 20,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്.
ജിഎസ്ടി ഇളവുകള്‍ സംബന്ധിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഫിറ്റമെന്റ് കമ്മിറ്റിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നികുതി കുറയ്ക്കാനുള്ള തീരുമാനം.
Keywords: GST, Council, India, Tax, Restaurant

COMMENTS