തിരുവനന്തപുരം: ഓഖി കൊടുങ്കാറ്റ് ശക്തമായതോടെ ബോട്ടുകളിലും വള്ളങ്ങളിലും കടലില്‍ പോയവരുമായുള്ള ആശയവിനിമയം നഷ്ടമായി. തിരുവനന്തപുരം കൊല്ലം ജില...
തിരുവനന്തപുരം: ഓഖി കൊടുങ്കാറ്റ് ശക്തമായതോടെ ബോട്ടുകളിലും വള്ളങ്ങളിലും കടലില്‍ പോയവരുമായുള്ള ആശയവിനിമയം നഷ്ടമായി. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ആശങ്കയിലാണ്.
കഴിഞ്ഞ ദിവസം കടലില്‍ പോയ 200ലേറെ തൊഴിലാളികള്‍ തിരിച്ചെത്തിയിട്ടില്ല.
തിരുവനന്തപുരം പൂന്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ കാണാതായത്. വിഴിഞ്ഞത്തു നിന്ന് പോയ ആറു ബോട്ടുകളും നൂറിലേറെ വള്ളങ്ങളും കാണാതായി.
കടലില്‍ ഭീകരാന്തരീക്ഷമാണെന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കടലില്‍ പലരും നീന്തുന്നത് കണ്ടതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി കടലില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അവര്‍ പറഞ്ഞു.
നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്ടറുകളും ഡോണിയര്‍ വിമാനങ്ങളും തിരച്ചില്‍ നടത്തുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.
Keywords: okhi, hurricane, many fishermen, missing, kerala

COMMENTS