ലഖ്നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ എന്‍ടിപിസി പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 18 പേർ മരിച്ചു. നൂറിലേറെ പേര്‍ക്കു പരിക്കുണ്ട്. ...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ എന്‍ടിപിസി പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 18 പേർ മരിച്ചു. നൂറിലേറെ പേര്‍ക്കു പരിക്കുണ്ട്.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഉയരുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ മിക്കവര്‍ക്കും പൊള്ളലേറ്റിട്ടുണ്ടെന്ന് റായ്ബറേലി എസ്പി ശിവഹരി മീണ പറഞ്ഞു.
ഉഞ്ചഹറിലെ പ്ലാന്റിലെ ഒരു വൈദ്യുത ഉത്പാദന യൂണിറ്റുകളില്‍ ഒരു ബോയിലര്‍ പൈപ്പ് പൊട്ടിത്തെറിച്ചതാണ് അപകടകാരണമായത്. പഌന്റ് അടച്ചു.
210 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് 1988 ല്‍ ആരംഭിച്ചതാണ്. 500 മെഗാവാട്ടിന്റെ ആറാം യൂണിറ്റ് ഈ വര്‍ഷം കമ്മിഷന് ചെയ്തിരുന്നു.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തില്‍ മൗറീഷ്യസിലുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
COMMENTS