ലഖ്നൗ: അയോധ്യയില്‍, 1990 ല്‍ കര്‍സേവകര്‍ക്കു നേരെയുണ്ടായ വെടിവയ്പ്പിനെ ന്യായാകരിച്ച് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ് വാദി പാര്...
ലഖ്നൗ: അയോധ്യയില്‍, 1990 ല്‍ കര്‍സേവകര്‍ക്കു നേരെയുണ്ടായ വെടിവയ്പ്പിനെ ന്യായാകരിച്ച് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവ്.
വെടിവയ്പ്പ് അനിവാര്യമായിരുന്നെന്നും രാജ്യത്തിന്റെ അണ്ഡത കാത്തുസൂക്ഷിക്കാന്‍ ഇതിലും അധികം ആളുകളെ കൊല്ലേണ്ടിവരുമായിരുന്നെങ്കില് പൊലീസ് അങ്ങനെ തന്നെ ചെയ്യുമായിരുന്നെന്നും മുലായം പറഞ്ഞു.
എഴുപത്തിയൊമ്പതാം ജന്മദിനത്തില് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിനിടെയാണ് തന്റെ തീരുമാനത്തെ ന്യായീകരിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് സംസാരിച്ചത്.
വെടിവയ്പ്പില്‍ 28 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക കണക്കായ 16 തെറ്റാണെന്നും മുലായം വെളിപ്പെടുത്തി. കൊല്ലപ്പെട്ട കര്‍സേവകരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് മുന്‍ മുഖ്യമന്ത്രിയുടെ തുറന്നുപറച്ചില്‍.
വെടിവയ്പ്പിന് ഒരുമാസത്തിനു ശേഷമാണ് കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്ക് ലഭ്യമായതെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി എല്‍.കെ. അദ്വാനി നടത്തിയ രഥയാത്രയുടെ സമാനപനത്തിലാണ് കര്‍സേവകര്‍ അയോധ്യയിലെത്തിയത്.
ബാബ്റി മസ്ജിദ് തകര്‍ക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാല്‍പ്പതിനായിരം കര്‍സേവകരാണ് വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍എസ്എസിന്റെയും ആഹ്വാനം അനുസരിച്ച് അയോധ്യയിലെത്തിയത്.
കനത്ത സുരക്ഷയെ ഭേദിച്ച് ആയിരത്തോളം പേര് അകത്തു കടന്ന് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതോടെയാണ് പൊലീസ് വെടിവച്ചത്.
Keywords: Samajwadi Party, Mulayam Singh Yada, fire, kar sevaks, Ayodhya

COMMENTS