മലപ്പൂറം: എംആര്‍ വാക്സിന് നല്‍കുന്നതിനിടെ മെഡിക്കല്‍ ഓഫീസറെയും ഫീല്‍ഡ് വിഭാഗം ജീവക്കാരെയും സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ച സംഭവത്തില്‍ കെജി...
മലപ്പൂറം: എംആര്‍ വാക്സിന് നല്‍കുന്നതിനിടെ മെഡിക്കല്‍ ഓഫീസറെയും ഫീല്‍ഡ് വിഭാഗം ജീവക്കാരെയും സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ച സംഭവത്തില്‍ കെജിഎംഒഎ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.
പ്രതികളെ വെള്ളിയാഴ്ച രാവിലെ എട്ടു മണിക്കു മുമ്പ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാഹിതവിഭാഗം അടക്കം ബഹിഷ്കരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
എടയൂര്‍ അത്തിപ്പറ്റ ഗവ. എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മീസില്‍സ്-റുബെല്ല വാക്സിന് നല്‍കുന്നതിനിടെയാണ് ഒരുകൂട്ടമാളുകള്‍ നഴ്സിനെ ആക്രമിച്ചത്.
ആക്രമണത്തില്‍ എടയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ശ്യാമളാബായിക്ക് ഗുരുതരമായി പരിക്കേറ്റു. കഴുത്തിനും കൈക്കും പരിക്കേറ്റ ശ്യാമളാബായി കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
മെഡിക്കല്‍ ഓഫീസര്‍ ഡോ. അലി ഹസന്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ വിക്രമന് എന്നിവരൊപ്പം നാല് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത നഴ്സുമാരാണ് സംഘത്തിലുണ്ടായിരുന്നത്.
Keywords: MR Vaccine, Attack, Malappuram, Medical staff

COMMENTS