കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ അച്ഛന് ഷാജി വര്...
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ അച്ഛന് ഷാജി വര്‍ഗ്ഗീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പൊലീസിന്റെ വിശദീകരണം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മിഷേലിന്റേത് മുങ്ങിമരണമാണ്. ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും ഇതു വ്യക്തമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
സംഭവത്തില്‍ പ്രതിയായ ക്രോണിന്റെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. മിഷേലിനെ കാണാതായ ദിവസം ക്രോണിന് ഫോണിലും എസ്എംഎസ് മുഖേനയും മാനസികമായി ബുദ്ധിമുട്ടിച്ചെന്നും പൊലീസ് പറഞ്ഞു.
മിഷേലും ക്രോണിനും ഉപയോഗിച്ചിരുന്ന ലാപ്ടോപ്പുകള്, ഫോണ്‍, സിംകാര്‍ഡ് എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പരാതി കൈകാര്യം ചെയ്യുന്നതില്‍ വാഴ്ച വരുത്തിയ മൂന്ന് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്. പിറ്റേന്ന് മൃതദേഹം വേമ്പനാട്ടുകായലില്‍ കണ്ടെത്തുകയായിരുന്നു.
Keywords: Mishel Shaji, Student, Death, Suicide, Police, High court

COMMENTS