ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മലയാളിയെയും സുഹൃത്തിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും കവര്‍ന്നു. പാലക്കാട് സ്വദേശി മുരളീ...
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മലയാളിയെയും സുഹൃത്തിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും കവര്‍ന്നു. പാലക്കാട് സ്വദേശി മുരളീധരന്റെയും സുഹൃത്ത് തമിഴ്നാട് സ്വദേശി ഷാമിലിയുടെയും സ്വര്‍ണ്ണവും പണവുമാണ് കൊള്ളയടിച്ചത്.
ബുധനാഴ്ച വൈകിട്ട് ഒമ്പതു മണിക്ക് കശ്മീരി ഗേറ്റ് പൊലീസ് ബൂത്തിനു സമീപമാണ് സംഭവം. കാറില്‍ രോഹിണിയിലേക്കു മടങ്ങുമ്പോള്‍ കാര്‍ കേടായതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി പരിശോധിച്ചു. ഈ സമയം രണ്ടുപേര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഷാമിലിയുടെ നാലുപവന് മാല, രണ്ടായിരം രൂപ, മൊബൈല്‍ ഫോണ്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ കവര്‍ന്നു. മുരളീധരന്റെ 5000 രൂപ, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ നഷ്ടപ്പെട്ടു.
സംഭവത്തില്‍ സിവില്‍ ലൈന്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
Tags: New Delhi, Theft, Police, Crime, Malayali

COMMENTS