BREAKING NEWS
Search

മേയറെ ആക്രമിച്ച സംഭവം: ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റുചെയ്താല്‍ പ്രത്യാഘാതം ഗുരുതരമെന്ന് കുമ്മനം, കലാപശ്രമമെന്നു കോടിയേരി



തിരുവനന്തപുരം: മേയര്‍ വി.കെ. പ്രശാന്തിനെ ആക്രമിച്ചുവെന്നു വെറുതേ പ്രചരിപ്പിക്കുകയാണെന്നും ഇതിന്റെ പേരില്‍ കൗണ്‍സിലര്‍മാരെ അറസ്റ്റുചെയ്താല്‍ ശക്തമായി പ്രതിരോധിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിജെപി കൗണ്‍സിലര്‍മാരുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു.

മേയറെ ആക്രമിച്ചു എന്നത് പച്ചനുണയാണ്. കൗണ്‍സിലര്‍മാര്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കാന്‍ ഒന്നുമുണ്ടായിട്ടില്ല. കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കപടനാടകമാണ്.  സ്വാഭാവികമായി സംഭവിച്ചതാണ് തിരുവനന്തപുരത്തെ സംഘര്‍ഷം. ബിജെപി അംഗങ്ങള്‍ക്കെതിരെ കേസെടുത്താല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും കുമ്മനം ഓര്‍മിപ്പിച്ചു.

തിരുവനന്തപുരം നഗരസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിനിടെയാണ് സിപിഎം – ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടിയതും മേയര്‍ക്കു പരിക്കേറ്റതും. ആശുപത്രിയില്‍ കഴിഞ്ഞ വി.കെ. പ്രശാന്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു.

ഇതേസമയം, കേരളത്തില്‍ കലാപങ്ങള്‍ നടത്തി അരാജകത്വം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തിരുവനന്തപുരം മേയര്‍ക്കെതിരെ നടന്ന ആക്രമണം. കോര്‍പ്പറേഷന്‍ യോഗം കഴിഞ്ഞു പുറത്തിറങ്ങിയ മേയറെ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു.

ചരിത്രത്തിലില്ലാത്ത സംഭവമാണ് തിരുവനന്തപുരത്ത് നടന്നത്.
കൗണ്‍സിലര്‍മാരല്ലാത്തവരാണ് ആക്രമണത്തിന് പിന്നില്‍.

സമാധാനപരമായി കരിക്കകത്ത് പ്രകടനം നടത്തിയ സി.പി.എം പ്രവര്‍ത്തകരെ ബി.ജെ.പിക്കാര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും- കോടിയേരി പറഞ്ഞു.


Keywords: Kodiyeri, Kummanam, BJP, CPM



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മേയറെ ആക്രമിച്ച സംഭവം: ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റുചെയ്താല്‍ പ്രത്യാഘാതം ഗുരുതരമെന്ന് കുമ്മനം, കലാപശ്രമമെന്നു കോടിയേരി