കണ്ണൂര്‍: പഴയങ്ങാടിയില്‍ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഡ്രൈവര്‍ ചെങ്കല്‍ സ്വദേശി പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്...
കണ്ണൂര്‍: പഴയങ്ങാടിയില്‍ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഡ്രൈവര്‍ ചെങ്കല്‍ സ്വദേശി പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെറുതാഴം മണ്ടൂരില്‍ ശനിയാഴ്ച രാത്രി എട്ടിന് ടയര്‍ പഞ്ചറായി നിറുത്തിയിട്ട ബസില്‍ നിന്ന് ഇറങ്ങുകയായിരുന്നവരുടെ മേലേക്ക് അതിവേഗത്തിവന്ന ബസ് കൊണ്ടുകയറ്റിയായിരുന്നു പകടമുണ്ടാക്കിയത്.
പഴയങ്ങാടിക്കും പിലാത്തറക്കുമിടയില് മണ്ടൂര്‍ പള്ളിക്ക് സമീപമായിരുന്നു അപകടം. പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ അധ്യാപികയും ഏഴോംമൂല സ്വദേശിയുമായ പി പി സുബൈദ, മകനും നെരുവമ്പ്രം അപ്ളൈഡ് സയന്‍സ് കോളേജ് വിദ്യാര്‍ഥിയുമായ മുഷീദ് (18), ചെറുകുന്ന് അമ്പലപുറത്തെ ആര്‍ടിസ്റ്റ് സുജിത് പട്ടേരി (35), പാപ്പിനിശേരി റെയില്‍വേ ഗേറ്റിന് സമീപത്തെ മുസ്തഫ (35) തുടങ്ങിയവരാണ് മരിച്ചത്.
പയ്യന്നൂരില്‍നിന്ന് പഴയങ്ങാടിയിലേക്ക് പോകുന്ന പൂമാല ബസ്സിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് മണ്ടൂര്‍ പള്ളിക്ക് സമീപത്ത് റോഡരികില്‍ നിര്‍ത്തിയിട്ടു.
ബസ്സിലെ യാത്രക്കാര്‍ അടുത്തുവരുന്ന ബസ്സില്‍ കയറാന്‍ ഇറങ്ങി നില്‍ക്കുമ്പോഴാണ് പഴയങ്ങാടിയിലേക്ക് പോകുന്ന വിഗ്നേശ്വര ബസ് യാത്രക്കാരുടെമേല്‍ പാഞ്ഞുകയറിയത്. അപകടസമയത്ത് മഴയുണ്ടായിരുന്നതും ബസ്സിന്റെ അതിവേഗവുമാണ് ദുരന്തകാരണമായത്. പത്തു പേര്‍ക്ക് സാരമായ പരിക്കുണ്ട്.
COMMENTS