പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥി ജിഷയുടെ അച്ഛന് പാപ്പുവിനെ ചെറുകുന്നിലെ വീട്ടിനു സമീപം വഴിയരികി...
പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥി ജിഷയുടെ അച്ഛന് പാപ്പുവിനെ ചെറുകുന്നിലെ വീട്ടിനു സമീപം വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം.
അസുഖബാധിതനായിരുന്നു. കാലിനു രോഗം ബാധിച്ച് നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന പാപ്പു വഴിയില്‍ കുഴഞ്ഞുവീണു മരിച്ചുവെന്നാണ് കരുതുന്നത്.
ജിഷ വധക്കേസിലെ 92 ാം സാക്ഷിയാണ് പാപ്പു. കേസില്‍ സാക്ഷി വിസ്താരത്തിന് ഹാജരാകണമെന്നു കാട്ടി ഇന്നു കോടതി പാപ്പുവിനു നോട്ടീസ് അയച്ചിരുന്നു. പാപ്പുവിനെ വിസ്തരിക്കാന്‍ പ്രതിഭാഗം കോടതിയുടെ അനുമതി തേടിയിരുന്നു.
ജിഷ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമ്മ രാജേശ്വരിക്കും സഹോദരി ദീപക്കും വന്‍ സാമ്പത്തിക സഹായം കിട്ടിയിരുന്നുവെങ്കിലും അവരുമായി പിണങ്ങിക്കഴിഞ്ഞിരുന്ന പാപ്പുവിനെ ആരും പരിഗണിച്ചിരുന്നില്ല. തീര്‍ത്തും ദരിദ്രമായ അവസ്ഥയിലായിരുന്നു പാപ്പു. ഇതിനൊപ്പം രോഗങ്ങളും അലട്ടിയിരുന്നു. ഇതിനിടെ റോഡ് അപകടത്തില്‍ പെട്ടതോടെ അവശത കൂടിയിരുന്നു. ലോട്ടറി വിറ്റായിരുന്നു ഉപജീവനം. കിടപ്പായതോടെ അതും മുടങ്ങിയിരുന്നു.
മകളുടെ മരണത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി പാപ്പു കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമനടപടി സ്വീകിരിച്ചിരുന്നു.
ജിഷ വധക്കേസില്‍ വിചാരണ അവസാനഘട്ടത്തിലാണ്. പ്രതി അമീറുള്‍ ഇസ്ലാമിനെ നേരിട്ടു ചോദ്യം ചെയ്യുന്ന നടപടി കോടതി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
COMMENTS