കൊല്‍ക്കത്ത: വെളിച്ചക്കുറവു നിമിത്തം അകപ്പെടാമായിരുന്ന പരാജയത്തില്‍ നിന്ന് ശ്രീലങ്ക തലയൂരി ആദ്യ ടെസ്റ്റ് സമനിലയിലെത്തി. ഇന്തയുടെ ദയനീയ പ...
കൊല്‍ക്കത്ത: വെളിച്ചക്കുറവു നിമിത്തം അകപ്പെടാമായിരുന്ന പരാജയത്തില്‍ നിന്ന് ശ്രീലങ്ക തലയൂരി ആദ്യ ടെസ്റ്റ് സമനിലയിലെത്തി. ഇന്തയുടെ ദയനീയ പതനവും ശക്തമായ തിരിച്ചുവരവും കണ്ടതായിരുന്നു ആദ്യ ടെസ്റ്റ്.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 172, രണ്ടാം ഇന്നിംഗ്സ് 352/8 ഡിക്ലയേര്‍ഡ്. ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് 294, രണ്ടാം ഇന്നിംഗ്സ് 75/7.
231 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങി രണ്ടാം ഇന്നിംഗ്സില്‍ 75/7 എന്ന നിലയില്‍ ലങ്ക പതറിയപ്പോഴായിരുന്നു വെളിച്ചക്കുറവ് മൂലം കളി നിറുത്തിയത്.
എട്ട് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് പിഴുത ഭുവനേശ്വര്‍ കുമാറാണ് ലങ്കയെ പരാജയത്തിന്റെ വക്കിലേക്കു തള്ളിക്കൊണ്ടുപോയത്. മുഹമ്മദ് ഷമി രണ്ടു വിക്കറ്റ് നേടി. കളിനിര്‍ത്തുന്പോള്‍ ശനകയും ഹെറാത്തുമായിരുന്നു ക്രീസില്‍.
മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാവരും ദയനീയ പരാജയമായി. 27 റണ്‍സ് നേടിയ ഡിക്വെല്ലയാണ് രണ്ടാം ഇന്നിംഗ്സില്‍ ലങ്കയുടെ ടോപ്പ് സ്കോറര്‍.
352/8 എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 104 റണ്‍സുമായി അമ്പതാം സെഞ്ചുറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയെ പൊരുതാവുന്ന ടോട്ടലില്‍ എത്തിച്ചത്.
ശിഖര്‍ ധവാന് (94), കെ.എല്‍.രാഹുല്‍ (79) എന്നിവരും ഇന്ത്യന്‍ ഇന്നിംഗ്സിനു കരുത്തു പകര്‍ന്നു.
Keywords: India, Sri Lanka, Test Circket, Sports, Virat Kohli
COMMENTS