ന്യൂഡൽഹി: ആദ്യ ട്വന്റി 20 മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തകർത്ത് ഇന്ത്യ തുടക്കം ഗംഭീരമാക്കി. ഇന്ത്യൻ താരം ആശിഷ് നെഹ്റ യുടെ വിടവാങ്...
ന്യൂഡൽഹി: ആദ്യ ട്വന്റി 20 മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തകർത്ത് ഇന്ത്യ തുടക്കം ഗംഭീരമാക്കി. ഇന്ത്യൻ താരം ആശിഷ് നെഹ്റ യുടെ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ഇത്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു.
രോഹിത് ശർമ 80 (55), ശിഖർ ധവാൻ 80 (52) എന്നിവരുടെ തകർപ്പൻ ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്കു ഗംഭീര തുടക്കം നല്കിയത്.
പൂജ്യത്തിന് ഹർദിക് പാണ്ഡ്യ മടങ്ങിയപ്പോൾ ക്യാപ്ടൻ വിരാട് കോലി 26 (11), എം എസ് ധോണി 7 (2 ) എന്നിവർ ഫിനിഷിംഗ് മനോഹരമാക്കി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റിന് 149 റൺസ് മാത്രമാണ് എടുത്തത്. കിവി നിരയിൽ കേൻ വില്യംസൺ 20 (24), ടോം ലാതം 39 (30) എന്നിവരാണ് തിളങ്ങിയത്.
വാലറ്റത്ത് മൈക്കൽ സാന്റർ 27 (14) ചില കൂറ്റനടികൾക്കു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വിടവാങ്ങൽ മത്സരത്തിനെത്തിയ ആശിഷ് നെഹ്റ നാല് ഓവറിൽ 29 റൺസ് വഴങ്ങി. വിക്കറ്റാന്നും നേടാൻ നെഹ്റയ്ക്കായില്ല. മറ്റെല്ലാ ഇന്ത്യൻ ബൗളർമാരും വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
നെഹ്റയെവിരാട് കോലിയും ശിഖർ ധവാനും ചേർന്ന് ചുമലിലേറ്റിയാണ് യാത്ര അയപ്പ് നല്കിയത്.
COMMENTS