റോയ് പി തോമസ് കൊച്ചി: കോടതിയുടെ സഹായത്തോടെ മന്ത്രിസ്ഥാനം രക്ഷിക്കാന്‍ അവസാനവട്ട ശ്രമം നടത്തിയ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടത...
റോയ് പി തോമസ്
കൊച്ചി: കോടതിയുടെ സഹായത്തോടെ മന്ത്രിസ്ഥാനം രക്ഷിക്കാന്‍ അവസാനവട്ട ശ്രമം നടത്തിയ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇതോടെ മന്ത്രി രാജിവച്ചേ തീരൂ എന്ന സ്ഥിതി സംജാതമായിരിക്കുകയാണ്. ഇനി മന്ത്രി എപ്പോള്‍ രാജിക്കത്ത് എഴുതുന്നുവെന്നു ചോദിച്ചാല്‍ മാത്രം മതി.ഒരു മന്ത്രിക്ക് താന്‍ അംഗമായ സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കാനാകുമെന്നാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചോദിച്ചിരിക്കുന്നത്. ഈ ചോദ്യത്തിനു മറുപടി നല്കിയിട്ടു മതി മറ്റ് നടപടികളെന്നും കോടതി തോമസ് ചാണ്ടിയുടെ അഭിഭാഷകന് വിവേക് തന്‍ഖയെ അറിയിച്ചു.
താന്‍ കൂടി ഉള്‍പ്പെട്ട സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും കോടതി പറഞ്ഞു. ആലപ്പുഴ ജില്ലാ കലക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മന്ത്രി ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്.
മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമായ തന്‍ഖയെ വന്‍ പ്രതിഫലം കൊടുത്താണ് ചാണ്ടി തന്റെ കേസ് വാദിക്കാനിറക്കിയത്. കോടതിയുടെ ചോദ്യത്തിനു മുന്നില്‍ തന്‍ഖയ്ക്കും ഉത്തരം മുട്ടിപ്പോയി. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് തന്‍ഖ.
കോടതി ഉന്നയിച്ച പ്രധാന ചോദ്യങ്ങള്‍ ഇവയാണ്:
* മന്ത്രിയുടെ ര്‍ജി നിലനില്‍ക്കുന്നതാണോ?
* മന്ത്രിക്ക് താന്‍ കൂടി അംഗമായ മന്ത്രിസഭയുടെ തീരുമാനത്തിനെതിരേ ഹര്‍ജി നല്കാന് കഴിയുന്നതെങ്ങനെ?
* മന്ത്രിസഭാ തീരുമാനത്തിനെതിരേ മന്ത്രി ഹര്‍ജി കൊടുക്കുന്നത് ഭരണഘടനാ ലംഘനമല്ലേ?
* മന്ത്രിക്കെതിരെ സര്‍ക്കാരിന് നിലപാടെടുക്കാനാകുമോ?
തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട നാലു കേസുകള്‍ ഇന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നുണ്ട്. ഇതിനിടെ, ഇന്ന് ഉച്ച തിരിഞ്ഞ് എന്‍സിപി നേതൃയോഗവും ചേരുന്നുണ്ട്. എന്തായാലും മന്ത്രിയുടെ കാര്യത്തില്‍ ഇന്നൊരു തീരുമാനമുണ്ടാവാതെ തരമില്ല.
COMMENTS