കൊച്ചി : സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിക്കൊണ്ട്, ഭൂമി കൈയേറിയ വിഷയത്തിൽ മന്ത്രിയായതുകൊണ്ട് തോമസ് ചാണ്ടിക്കു പ്രത്യേക പരിഗണനയുണ്ടോ എന്ന്...
കൊച്ചി : സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിക്കൊണ്ട്, ഭൂമി കൈയേറിയ വിഷയത്തിൽ മന്ത്രിയായതുകൊണ്ട് തോമസ് ചാണ്ടിക്കു പ്രത്യേക പരിഗണനയുണ്ടോ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം.
സാധാരണക്കാരൻറെ കൈയേറിയാൽ ബുൾഡോസർ കൊണ്ട് പൊളിച്ചുകളയുകയല്ലേ പതിവെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും എം.പി രവീന്ദ്രനും ചോദിച്ചു.
തൃശൂരിലെ അഭിഭാഷകനും സി പി ഐ നേതാവുമായ ടി.എൻ മുകുന്ദൻ ഫയൽ ചെയ്ത ഹർജിയിലാണ് കോടതിയുടെ ചോദ്യം.
സർക്കാരിനു വേണ്ടി സ്റ്റേറ്റ് അറ്റോർണി കെ.വി സോഹനാണ് ഹാജരായത്. കൈയേറ്റം സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കാനും കോടതി പറഞ്ഞു.
തോമസ് ചാണ്ടിയുടെ വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും കളക്ടർ നടത്തിയത് ഭാഗിക അന്വേഷണം മാത്രമാണെന്നും സ്റ്റേറ്റ് അറ്റാർണി വ്യക്തമാക്കി.
തോമസ് ചാണ്ടിയുടെ കൈയേറ്റം സംബസിച്ച് വന്ന മറ്റു മൂന്നു കേസുകളും ഒരുമിച്ച് ചീഫ് ജസ്റ്റിസിനു കൈമാറുമെന്നും കോടതി വ്യക്തമാക്കി.
COMMENTS