കൊച്ചി: മന്ത്രിപദത്തിലേക്കു തിരിച്ചെത്താനുള്ള എ.കെ. ശശീന്ദ്രന്റെ മോഹങ്ങള്‍ക്കു തിരിച്ചടി നല്‍കിക്കൊണ്ട്, ഫോണ്‍ കെണി കേസ് ഒത്തുതീര്ക്ക...
കൊച്ചി: മന്ത്രിപദത്തിലേക്കു തിരിച്ചെത്താനുള്ള എ.കെ. ശശീന്ദ്രന്റെ മോഹങ്ങള്‍ക്കു തിരിച്ചടി നല്‍കിക്കൊണ്ട്, ഫോണ്‍ കെണി കേസ് ഒത്തുതീര്ക്കുന്നതു സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഡിസംബര്‍ 12ലേക്കു മാറ്റി.
അദ്ദേഹത്തിന്റെ മന്ത്രിപദം തെറിപ്പിച്ച കേസില്‍ ജുഡിഷല് കമ്മിഷന്റെ ടേംസ് ഒഫ് റഫറന്‍സ് ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
ശശീന്ദ്രനുമായി തനിക്കുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പായെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി നല്കിയ ഹര്‍ജിയാണ് കോടതി മാറ്റിവച്ചത്.
ശശീന്ദ്രനും യുവതിയും ഒത്തുതീര്‍പ്പായെങ്കിലും കേസ് ഒരു കാരണവശാലും റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ചയും കോടതിയെ സമീപിച്ചിട്ടുണ്ട്.
കേസ് റദ്ദാക്കിയാലുടന്‍ മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ തയ്യാറെടുത്തിരിക്കുകയാണ് എ.കെ ശശീന്ദ്രന്.
കേസില്‍ മനപ്പൂര്‍വം ശശീന്ദ്രനെ കുടുക്കിയെന്നായിരുന്നു ആന്റണി കമ്മിഷന്റെ ജുഡിഷ്യല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
COMMENTS