മുംബയ്: ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ടു ക്രിക്കറ്റ് ടെസ്റ്റുകളില്‍ നിന്ന് ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഓഴിവാക്കി. ജൂണില്‍ ഇംഗ്ലണ്...
മുംബയ്: ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ടു ക്രിക്കറ്റ് ടെസ്റ്റുകളില്‍ നിന്ന് ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഓഴിവാക്കി.
ജൂണില്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും വിശ്രമമില്ലാതെ കളിക്കുകയാണ് പാണ്ഡ്യ. അതുകൊണ്ടാണ് അദ്ദേഹത്തിനു വിശ്രമം അനുവദിച്ചതെന്നു ബിസിസിഐ അറിയിച്ചു.
ലങ്ക ഇന്ത്യയില്‍ മൂന്നു ടെസ്റ്റുകള്‍ കളിക്കുന്നുണ്ട്. ആദ്യ ടെസ്റ്റ് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ വ്യാഴാഴ്ച തുടങ്ങും. നാഗ്പുരിലും ഡല്‍ഹിയിലുമാണ് മറ്റു രണ്ടു ടെസ്റ്റുകള്‍. കൂടാതെ മൂന്ന് ഏകദിനങ്ങളും മൂന്നു ട്വന്റി 20 മത്സരങ്ങളും ഈ പരമ്പരയിലുണ്ട്.
ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, വിരാട് കോലി, ഇഷാന്ത് ശര്‍മ. പാണ്ഡ്യയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.
All-rounder Hardy Pandya has been rested for the first two Test matches against Sri Lanka.
Keywords: Hartik Pandya, Sri Lanka, All-rounder, Champions Trophy, England, ODI, T20, BCCI, Nagpur , Delhi, India squad, Rohit Sharma, Vridhiman Saha, Ravichandran Ashwin, Ravindra Jadeja, Kuldeep Yadav, Mohammed Shami, Umesh Yadav, Bhuvneshwar Kumar, Virat Kohli, Ishant Sharma
COMMENTS