കൊച്ചി: മാധ്യങ്ങളോട് പ്രതികരിക്കരുതെന്ന് പൊലീസ് വിലക്കിയിട്ടും മാധ്യമങ്ങളോട് പ്രതികരിച്ച് ഹാദിയ. ആരും തന്നെ നിര്‍ബന്ധിച്ചു മതം മാറ്റിയിട്...
കൊച്ചി: മാധ്യങ്ങളോട് പ്രതികരിക്കരുതെന്ന് പൊലീസ് വിലക്കിയിട്ടും മാധ്യമങ്ങളോട് പ്രതികരിച്ച് ഹാദിയ. ആരും തന്നെ നിര്‍ബന്ധിച്ചു മതം മാറ്റിയിട്ടില്ലെന്ന് ഹാദിയ പറഞ്ഞു. സുപ്രീം കോടതിയില്‍ ഹാജരാകുന്നതിനായി ഡല്‍ഹിയിലേക്കു പോകാനായി മാതാപിതാക്കള്‍ക്കും പൊലീസിനുമൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
ഷഫിന്‍ ജഹാന് എന്റെ ഭര്‍ത്താവാണ്. ഞാന്‍ മുസ്ലീമാണ്, എന്നെ ആരും നിര്‍ബന്ധിച്ചു മതം മാറ്റിയതല്ല. എനിക്കു ജീവിക്കണം, ഭര്‍ത്താവിനോടൊപ്പം പോകണം, ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.
ഹാദിയയുടെ നിലപാട് അറിയുന്നതിനാണ് നേരിട്ടു ഹാജരാകാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്. 27 ന് കോടതിയില്‍ ഹാജരാക്കണം.
കനത്ത പൊലീസ് വലയത്തിലാണ് ഹാദിയ നെടുമ്പാശേരിയില്‍ എത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം വൈക്കം, കടുത്തുരുത്തി സിഐമാരുടെ നേതൃത്വത്തില്‍ അഞ്ചു പൊലീസുകാരും ഹാദിയയെ അനുഗമിക്കുന്നുണ്ട്.
നേരത്തെ ട്രെയിനില്‍ കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷാപ്രശ്നം മൂലം വിമാനമാര്‍ഗം കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
Keywords: Hadiya, Kerala, Police

COMMENTS