സേലം: കഴിഞ്ഞ ആറുമാസമായി തനിക്ക് ഇഷ്ടമില്ലാത്തവരോട് മാത്രമാണ് സംസാരിച്ചത്. തന്നെ ഇഷ്ടമുള്ള ആരോടെങ്കിലും തനിക്ക് സംസാരിക്കണമെന്ന് വിതുമ്പലോ...
സേലം: കഴിഞ്ഞ ആറുമാസമായി തനിക്ക് ഇഷ്ടമില്ലാത്തവരോട് മാത്രമാണ് സംസാരിച്ചത്. തന്നെ ഇഷ്ടമുള്ള ആരോടെങ്കിലും തനിക്ക് സംസാരിക്കണമെന്ന് വിതുമ്പലോടെ ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.
അച്ഛനോട് ഫോണില്‍ സംസാരിച്ചു. ഷെഫിന് ജഹാനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.
ഇപ്പോള്‍ ഒന്നുമറിയില്ല. കഴിഞ്ഞ കുറച്ചുനാളുകളായി ഫോണും ടിവിയുമില്ലാതെ യാതൊരു വാര്‍ത്തയും അറിയാതെയാണ് ജീവിച്ചത്. ആരോടും സംസാരിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
ആറുമാസം ഇഷ്ടമില്ലാത്തവരെ മാത്രമാണ് കണ്ടത്. അവര്‍ മാനസികമായി കഷ്ടപ്പെടുത്തുകയാണ് ചെയ്തത്. അവരാണ് മതം മാറാന്‍ തന്നെ നിര്‍ബന്ധിച്ചതെന്നും ഹാദിയ പറഞ്ഞു.
തന്റെ പ്രശ്നം വര്‍ഗീയവത്കരിക്കരുതെന്ന് ഹാദിയ പറഞ്ഞു. ഒരുപാട് മാധ്യമങ്ങള്‍ സഹായിക്കുന്നുണ്ട്. അവരോടെല്ലാം നന്ദിയുണ്ട്. ഇതില്‍ ജാതിയും മതവും കൂട്ടിക്കലര്‍ത്തരുത്. ഈ രാജ്യത്തെ പൗരന്റെ പ്രശ്നമായി കാണണമെന്നും ഹാദിയ പറഞ്ഞു.
Keywords: Hadiya, Selam, Shefin Jahan

COMMENTS