സേലം: സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം തുടര്‍ പഠനത്തിനായി ഹാദിയയെ സേലത്തെ ശിവരാജ് ഹോമിയോപ്പതി കോളേജില്‍ എത്തിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്...
സേലം: സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം തുടര്‍ പഠനത്തിനായി ഹാദിയയെ സേലത്തെ ശിവരാജ് ഹോമിയോപ്പതി കോളേജില്‍ എത്തിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഡല്‍ഹിയില്‍ നിന്ന് സേലത്തേക്കു തിരിച്ചത്. വൈകിട്ട് ഏഴു മണിയോടെ സേലത്തെത്തി.
ഡല്‍ഹിയില്‍ നിന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷം അവിടെ നിന്ന് റോഡ് മാര്‍ഗം സേലത്തെത്തിക്കുകയായിരുന്നു. കനത്ത സുരക്ഷയിലാണ് ഹാദിയയെ കോളേജിലെത്തിച്ചത്.
ഹാദിയയെ കോളേജില്‍ സന്ദര്‍ശിക്കുന്നതിനായി ഭര്‍ത്താവ് ഷെഫീന്‍ ജെഹാനും മാതാപിതാക്കളും തമ്മില്‍ തര്‍ക്കം തുടരുന്നു.
ഷെഫീന്‍ ജെഹാന് ഹാദിയയെ കാണാനെത്തിയാല്‍ നിയമപരമായി നേരിടുമെന്ന് മാതാപിതാക്കള്‍ പറയുമ്പോള്‍, തനിക്ക് ഹാദിയയെ കോളേജിലെത്തി കാണുന്നതിനു വിലക്കില്ലെന്ന് ഭര്‍ത്താവും പറയുന്നു.
ഭര്‍ത്താവിനെ കാണുമെന്നാണ് ഹാദിയയുടെ നിലപാടും ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ ഹാദിയ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അതിനിടെ ഹാദിയയെ കാണുന്നതിന് ആര്‍ക്കൊക്കെ അനുമതി നല്‍കണമെന്ന് കോളേജ് അധികൃതര്‍ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയുടെ നിര്‍ദേശം അനുസരിച്ചായിരിക്കുമെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.
Keywords: Hadiya Case, Selam homeopathic medical college, supreme court

COMMENTS