തൃശൂര്‍: ഗുരുവായൂരിലെ പാര്‍ത്ഥ സാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല...
തൃശൂര്‍: ഗുരുവായൂരിലെ പാര്‍ത്ഥ സാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പൊലീസ് സന്നാഹത്തോട് ക്ഷേത്രം ഏറ്റെടുത്ത നടപടി മതസ്വാതന്ത്ര്യധ്വംസനവും ഭരണഘടനാലംഘനവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ മറികടന്നാണ് നടപടി. കോടതി ഉത്തരവു പ്രകാരം മുമ്പ് ക്ഷേത്രം ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ മലബാര്‍ ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഒഫീസര്‍ ടിസി ബിജു, ചാലക്കാട് തഹസില്‍ദാര്‍ കെവി ആംബ്രോസ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി ക്ഷേത്രം ഏറ്റെടുക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്തി സിറ്റി പൊലീസ് കമ്മിഷണര്‍ രാഹുല്‍ ആര് നായരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
ക്ഷേത്ര ഭരണം നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്കായിരുന്നു. ഭരണസമിതിക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കേസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എത്തി. ക്ഷേത്രം ദേവസ്വം ബോര്‍ഡിനെ ഏല്പ്പി്ക്കാന് കോടതി ഉത്തരവിട്ടു.
ഏപ്രിലില്‍ ദേവസ്വം ഉദ്യോഗസ്ഥരെത്തി ക്ഷേത്രഭരണം ഏറ്റെടുത്തു. എന്നാല്‍, ലോക്കര്‍ ഭണ്ഡാര താക്കോല്‍ കൈമാറാന്‍ ഭരണസമിതി തയ്യാറായില്ല.
ക്ഷേത്രം ഏറ്റെടുത്ത നടപടി ചോദ്യം ചെയ്ത് ഭരണസമിതി വീണ്ടും കോടതിയില്‍ എ്ത്തിയതിനെ തുടര്‍ന്ന് ഉത്തരവ് കോടതി സ്റ്റേ ചെയ്തു. മേയ് മാസത്തില്‍ ക്ഷേത്രഭരണം വീണ്ടും ഭരണസമിതിക്കു ലഭിച്ചു. സ്പ്തംബര് വീണ്ടും ഹൈക്കോടതി സ്റ്റേ റ്ദ്ദാക്കി.
Keywords: Guruvayoor Parthasarathi Temple, Kerala, Thrissur, Hindu Aikya vedi, BJP

COMMENTS