അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 182 സീറ്റില്‍ ബി.ജെ.പി 70 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി. മുഖ്യമന്ത്...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 182 സീറ്റില്‍ ബി.ജെ.പി 70 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി.
മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ തുടങ്ങി തര്‍ക്കങ്ങളില്ലാത്ത 70 പേരുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.
ഡിസംബര്‍ 9നും 14നും രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്.
ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുത്ത കേന്ദ്ര സെലക്ഷന് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്.
മുഖ്യമന്ത്രി വിജയ് രൂപാണി രാജ്കോട്ടില്‍ നിന്നാണ് ജനവിധി തേടുന്നത്. മെഹ്സാനയില്‍ നിന്നാണ് ഉപമുഖ്യമന്ത്രി നിതിന്‍ഭായ് പട്ടേല്‍ മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ജിത്തുഭായ് വഗാനി ഭാവ്നഗര്‍ വെസ്റ്റില്‍ മത്സരിക്കുന്നു.
70 പേരുടെ പട്ടിക പുറത്തിറക്കിയെങ്കിലും ബിജെപിയെ സംബന്ധിച്ചു ബാക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുക കീറാമുട്ടിയാണ്. നിലവിലെ ആറു മന്ത്രിമാര്‍ അടക്കം 36 എം.എല്‍.എമാര്‍ക്ക് സീറ്റ് ലഭിക്കാനിടയില്ലെന്നാണ് അറിയുന്നത്. ഇതാണ് തര്‍ക്കം രൂക്ഷമാകാന്‍ കാരണം.
പട്ടേല്‍ സമുദായംഗങ്ങളായ നിരവധി പേര് പുറത്തിറക്കിയ പട്ടികയിലുണ്ട്. വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിലില്ല. താന്‍ മത്സരിക്കാനില്ലെന്ന് ആനന്ദി നേരത്തേ വ്യക്തമാക്കിയിരുന്നു. തനിക്ക് പകരം മകള്‍ക്കു സീറ്റുകൊടുക്കണമെന്ന് ആനന്ദി ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടി അതു പരിഗണിച്ചിട്ടില്ല.
Keywords: Gujrat, BJP, Candidates, Election
COMMENTS