ഡോന് ഗ്വാന് : ഏഷ്യന്‍ മാരത്തണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വയനാട്ടുകാരന് ഗോപി 2 മണിക്കൂര്‍ 15 മിനിറ്റ് 48 സെക്കന്റില്‍ സ്വര്‍ണം ചൂടി. ഈ ന...
ഡോന് ഗ്വാന് : ഏഷ്യന്‍ മാരത്തണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വയനാട്ടുകാരന് ഗോപി 2 മണിക്കൂര്‍ 15 മിനിറ്റ് 48 സെക്കന്റില്‍ സ്വര്‍ണം ചൂടി.
ഈ നേട്ടത്തിന് അര്‍ഹനാവുന്ന ആദ്യ ഇന്ത്യക്കാരനും ഗോപി തന്നെ. ചൈനയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഉസ്ബകിസ്ഥാന്റെ പെട്രോവ് ആന്ദ്രെ വെള്ളിയും മംഗോളിയയുടെ ടി. ബ്യാംബജാവ് വെങ്കലവും നേടി.
മൂന്നു സെക്കന്റിന്റെ വ്യത്യാസത്തിലാണ് പെട്രോവ് ആന്ദ്രെയെ ഗോപി തോല്പിച്ചത്. 10000 മീറ്റര്‍ ഓട്ടക്കാരനായിരുന്ന, വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഈ 29കാരന് കഴിഞ്ഞ വര്‍ഷം മുതലാണ് മാരത്തണിലേക്ക് തിരിഞ്ഞത്.
COMMENTS