കൊച്ചി: എറണാകുളത്തെ പാര്‍ട്ടി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് അങ്ങോട്ടു മാറി നില്ക്ക് അങ്ങോട്ടെന്നു ക്ഷോഭിച്ചു മുഖ്യമന്ത്രി പിണറായി വിജയ...
കൊച്ചി: എറണാകുളത്തെ പാര്‍ട്ടി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് അങ്ങോട്ടു മാറി നില്ക്ക് അങ്ങോട്ടെന്നു ക്ഷോഭിച്ചു മുഖ്യമന്ത്രി പിണറായി വിജയന്.
മാസങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരെ കടക്കുപുറത്തെന്നു പറഞ്ഞ് അധിക്ഷേപിച്ചതിന്റെ ബാക്കിപത്രമായി കൊച്ചിയിലെ രോഷപ്രകടനം.
മന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ മാധ്യമങ്ങള്‍ ഏറ്റവുമധികം ആക്രമിച്ചത് മുഖ്യമന്ത്രിയെ ആയിരുന്നു. അതിന്റെ നീരസമാണ് കൊച്ചിയില്‍ മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്നാണ് അറിയുന്നത്.
എറണാകുളത്ത് പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ പിണറായിയെ സിപിഎം-സിപി ഐ തര്‍ക്കത്തെക്കുറിച്ചു പ്രതികരണം തേടിയാണ് മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചത്. അപ്പോഴാണ് പിണറായി രോഷാകുലനായത്.
Keywords: Pinarayi Vijayan, Media, Thomas Chandy
COMMENTS