കോഴിക്കോട്: പിടിച്ചുപറി കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ഡിവൈഎസ്പി ഇടപെട്ടു മോചിപ്പിച്ചു. ഇക്കഴിഞ്ഞ 16ാം തീയതി രാത്രിയാണ് എടി...
കോഴിക്കോട്: പിടിച്ചുപറി കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ഡിവൈഎസ്പി ഇടപെട്ടു മോചിപ്പിച്ചു. ഇക്കഴിഞ്ഞ 16ാം തീയതി രാത്രിയാണ് എടിഎം കൗണ്ടറില്‍ നിന്ന് പണമെടുത്ത് ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ തടഞ്ഞു നിര്‍ത്തി പണം അപഹരിച്ചത്.
നാദാപുരം പൊലീസ് സ്റ്റേഷനില്‍ യുവാവ് നല്കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കക്കംവെള്ളി സ്വദേശികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്.
പ്രതികളെ സ്റ്റേഷനിലെത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് കണ്ട്രോള് റൂം ഡിഐഎസ്പി സ്റ്റേഷനിലെത്തി പ്രതികളെ വിട്ടയയ്ക്കാന് ആവശ്യപ്പെട്ടത്.
പ്രതികളെ വിട്ടയയ്ക്കാന് പൊലീസുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഡിഐഎസ്പി തന്നെ ലോക്കപ്പില്‍ നന്ന് പ്രതികളെ തുറന്നുവിടുകയാണുണ്ടായത്.
അതിനിടെ പണം നഷ്ടപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയും ചെയ്തു. ഡിവൈഎസ്പിയുടെ നടപടി വിവാദമായതോടെ സ്പെഷ്യല്‍ ബ്രാഞ്ച് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
keywords: Police, police station, DYSP
COMMENTS