കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ കുടുംബസമേതം ദര്‍ശനം നടത്തി നടന് ദിലീപ് കമ്മാരസംഭവത്തിന്റെ മുടങ്ങിയ ജോലികള...
കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ കുടുംബസമേതം ദര്‍ശനം നടത്തി നടന് ദിലീപ് കമ്മാരസംഭവത്തിന്റെ മുടങ്ങിയ ജോലികള്‍ പുനരാരംഭിച്ചു.
ഭാര്യ കാവ്യാ മാധവന്, മകള്‍ മീനാക്ഷി എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ക്ഷേത്രദര്‍ശനത്തിനെത്തിയത്. സംവിധായകന് രതീഷ് അമ്പാട്ടും ഒപ്പമുണ്ടായിരുന്നു.
മുരളി ഗോപിയാണ് കമ്മാരസംഭവത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഈ ചിത്രത്തില്‍ മുരളിഗോപി പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുമുണ്ട്.
നമിതാ പ്രമോദാണ് നായിക. തമിഴ് താരം സിദ്ധാര്‍ത്ഥും സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. വിഷുവിന് ചിത്രം തീയറ്ററുകളിലെത്തും.
Keywords: Dileep, Kavya Madhavan, Meenakshi, Kammarasambhavam
COMMENTS