ന്യൂഡല്‍ഹി: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭ ബഹിഷ്കരിച്ച സിപിഐ മന്ത്രിമാരുടെ നടപടിക്കെതിരെ സിപിഎം അവൈലബിള്‍ പോളിറ്റ്ബ്യൂറോ യോഗത്തില്‍ ...
ന്യൂഡല്‍ഹി: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭ ബഹിഷ്കരിച്ച സിപിഐ മന്ത്രിമാരുടെ നടപടിക്കെതിരെ സിപിഎം അവൈലബിള്‍ പോളിറ്റ്ബ്യൂറോ യോഗത്തില്‍ വിമര്‍ശനം.
സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
വിമര്‍ശനങ്ങള്‍ക്ക് വേദിയുണ്ടായിരുന്നിട്ടും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുകക്കാതിരുന്ന നടപടിയെയാണ് പിബി വിമര്‍ശിച്ചത്.
സിപിഐയ്ക്ക് മറുപടി നല്കാന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിബി ചുമതലപ്പെടുത്തി.
ഡല്‍ഹിയില്‍ ചേര്‍ന്ന അവൈലബിള്‍ പിബി യോഗത്തില്‍ ആറു പേരാണ് പങ്കെടുത്തത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില്‍ പങ്കെടുത്തില്ല.
തോമസ് ചാണ്ടി വിഷയം കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയെ എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി എന്‍സിപി നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍, എന്‍സിപി നേതൃത്വം കുറച്ചുകൂടി സാവകാശം ആവശ്യപ്പെടുകയായിരുന്നു.
ഇക്കാര്യമെല്ലാം സിപിഐക്ക് അറിയാമായിരുന്നിട്ടും മന്ത്രിസഭാ യോഗത്തില്‍ നിന്നു വിട്ടുനിന്ന നടപടിയാണ് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്.
keywords: CPM, Politbureau, Politics, Kerala, Pinarayi Vijayan

COMMENTS